ETV Bharat / business

മാർഗദർശി ചിട്ടി 113 ശാഖകളുടെ നിറവില്‍ ; പുതിയ ബ്രാഞ്ചുകള്‍ ജഗിത്യാലയിലും സൂര്യപേട്ടിലും

author img

By ETV Bharat Kerala Team

Published : Feb 16, 2024, 9:03 PM IST

തെലങ്കാനയിലെ ജഗിത്യാലയിലും സൂര്യപേട്ടിലും ഒരേ ദിവസം ബ്രാഞ്ചുകള്‍ തുറന്ന് മാര്‍ഗദര്‍ശി ചിട്ടി കമ്പനി

മാർഗദർശി പുതിയ ബ്രാഞ്ച്  മാർഗദർശി തെലങ്കാന ഈനാട്  Margadarsi Chit Fund  Margadarsi Chit Fund New Branch  Eenadu MD Kiran
Margadarsi Chit Fund New Branch Opened in Jagityala
മാർഗദർശി ചിട്ടിയുടെ 112-ാം ശാഖ തെലങ്കാനയിലെ ജഗിത്യാലയിൽ

ജഗിത്യാല : പ്രമുഖ ചിട്ടി കമ്പനിയായ മാർഗദർശി തെലങ്കാനയിൽ രണ്ട് ശാഖകൾ കൂടി തുറന്നു. ജഗിത്യാലയിലും സൂര്യപേട്ടിലുമാണ് ശാഖകൾ പ്രവർത്തനമാരംഭിച്ചത്. ഒരേ ദിവസം രണ്ട് ബ്രാഞ്ചുകള്‍ തുറക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മാർഗദർശി ചിറ്റ് ഫണ്ട് എംഡി ശൈലജ കിരൺ (Margadarsi MD Shailaja Kiron) പറഞ്ഞു. ഇതോടെ ഇപ്പോൾ പ്രവർത്തിക്കുന്ന മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ ശാഖകളുടെ എണ്ണം 113 ആയി.

മാർഗദർശി ചിട്ടിയുടെ 112-ാം ശാഖ ജഗിത്യാലയിൽ: 112-ാമത് ശാഖ ജഗിത്യാല ജില്ല കേന്ദ്രത്തിൽ ബസ് ഡിപ്പോയ്‌ക്ക് എതിർവശത്തായി പ്രവർത്തനമാരംഭിച്ചു (Margadarsi Chit Fund's New Branch). മാർഗദർശി വൈസ് ചെയർമാൻ പി രാജാജി ഔപചാരികമായി ദീപം തെളിയിച്ച് ഓഫിസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഈനാട് എംഡി സി എച്ച് കിരൺ (Eenadu MD CH Kiron) ആശംസകൾ നേർന്നു.

ചിറ്റ് ഫണ്ട് സംഘടനാ പ്രതിനിധികളും ഇടപാടുകാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇടപാടുകാരുടെ സേവനത്തിൽ ജഗിത്യാലയിലെ മാർഗദർശി ശാഖ ദൈനംദിന വികസനം കൈവരിക്കുമെന്ന് ഈനാട് മാനേജിങ് ഡയറക്‌ടർ കിരൺ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ 60 വർഷമായി മാർഗദർശിയിൽ ഉപഭോക്താക്കൾ വിശ്വാസം അർപ്പിക്കുന്നു. സ്ഥാപനത്തിൻ്റെ പ്രതിബദ്ധതയും സത്യസന്ധതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഓഫിസ് സ്റ്റാഫിനെ അദ്ദേഹം അഭിനന്ദിച്ചു. ജഗിത്യാലയിലെ ബ്രാഞ്ച് തെലങ്കാനയിലെ 36-ാമത്തെ ശാഖയാണ്. ഏത് ആവശ്യത്തിനും മാർഗദർശി ഉണ്ടെന്നും ഇടപാടുകാർക്കിടയിൽ ഉള്ള വിശ്വാസമാണ് കമ്പനിയുടെ വളർച്ചയുടെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളിലേക്ക് എത്തുകയാണെന്നും ആവശ്യങ്ങൾക്കനുസരിച്ച് എല്ലാവർക്കും തങ്ങളുടെ സേവനം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

മാർഗദർശി പുതിയ ബ്രാഞ്ച്  മാർഗദർശി തെലങ്കാന ഈനാട്  Margadarsi Chit Fund  Margadarsi Chit Fund New Branch  Eenadu MD Kiran
സൂര്യപേട്ടിലെ മാർഗദർശി ചിട്ടിയുടെ 113-ാമത് ശാഖ

സൂര്യപേട്ടില്‍ 113-ാം ശാഖ : മാർഗദർശി എംഡി ശൈലജ കിരൺ സൂര്യപേട്ടിലെ 113-ാമത് ശാഖ ഉദ്ഘാടനം ചെയ്‌തു. അറുപത് വർഷത്തിനിടെ ലക്ഷക്കണക്കിന് ഇടപാടുകാർക്ക് മാർഗദർശി സേവനം നൽകിയിട്ടുണ്ടെന്ന് ശൈലജ കിരൺ പറഞ്ഞു. ഏത് ആവശ്യത്തിനും മാർഗദർശി ഉണ്ടെന്ന ആത്മവിശ്വാസം ഇടപാടുകാർക്കിടയിൽ ഉണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങൾ മാർഗദർശിയിൽ വിശ്വസിച്ച് നിക്ഷേപം നടത്തിയിട്ടുണ്ട്. അവരുടെ സാമ്പത്തിക പുരോഗതിക്കായി ജീവനക്കാർ ആത്മാർഥമായി പ്രവർത്തിക്കുന്നു. കൂടുതൽ സേവനങ്ങൾ നൽകാൻ മാര്‍ഗദര്‍ശിയുടെ ജീവനക്കാർ എപ്പോഴും തയ്യാറാണെന്നും അവർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.