വാണിജ്യവും സഹകരണവും ശക്തിപ്പെടുത്തല്‍; ഇന്ത്യന്‍ സംഘം സിംഗപ്പൂരില്‍

author img

By ETV Bharat Kerala Team

Published : Feb 20, 2024, 7:42 PM IST

Indian Govt Delegation  Boost Trade And Collaboration  Singapore visit  ഇന്ത്യന്‍ സംഘം സിംഗപ്പൂരില്‍  വാണിജ്യം ശക്തിപ്പെടുത്തല്‍

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വാണിജ്യ വ്യവസായ ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ ഉന്നതതലസംഘം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളിലെയും വ്യവസായികളുമായി സംഘം കൂടിക്കാഴ്ച നടത്തി.

സിംഗപ്പൂര്‍സിറ്റി: ഇന്ത്യന്‍ സംഘം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിരുന്നു സന്ദര്‍ശനം. രാജ്യത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാനും വാണിജ്യബന്ധം ശക്തമാക്കാനും ലക്ഷ്യമിട്ടുകൂടിയായിരുന്നു സന്ദര്‍ശനം(Indian Govt Delegation).

വാണിജ്യ വികസന- ആഭ്യന്തര വാണിജ്യ സെക്രട്ടറി രാജേഷ്കുമാര്‍ സിങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. സിംഗപ്പൂരിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി. നിക്ഷേപകരുമായും സംഘം ചര്‍ച്ചകള്‍ നടത്തി( Boost Trade And Collaboration).

ഭക്ഷ്യ-യന്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘവുമായും സിങ് കൂടിക്കാഴ്ച നടത്തി. സിംഗപ്പൂര്‍ ബിസിനസ് ഫെഡറേഷന്‍റെ പങ്കാളിത്തത്തോടെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും സിംഗപ്പൂരിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്‍റെയും ആഭിമുഖ്യത്തിലായിരുന്നു കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളിലെയും വ്യവസായികള്‍ക്ക് അവരുടെ വാണിജ്യ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കൂട്ടായുള്ള വ്യവസായത്തിനും സാങ്കേതിക കൈമാറ്റത്തിനും പങ്കാളിത്തത്തിനും ഉള്ള വേദിയായി മാറി ഈ വട്ടമേശ സമ്മേളനം മാറിയെന്ന് ഫിക്കി അധികൃതര്‍ പറഞ്ഞു(Singapore visited).

നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ലക്ഷ്യമിട്ടുള്ള സന്ദര്‍ശനമായിരുന്നു ഇത്. സിംഗപ്പൂരിന്‍റെ വാണിജ്യ-വ്യവസായ മന്ത്രാലയ സ്ഥിരം സെക്രട്ടറി ബെഹ്സ്വാന്‍ ജിമ്മുമായി സിംഗ് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതിന്‍റെ ആവശ്യകതയാണ് ചര്‍ച്ചയില്‍ നടന്നത്. സുസ്ഥിര ഊര്‍ജ്ജ, ഇലക്ട്രോണിക്സ് ആന്‍ഡ് സെമികണ്ടക്ടേഴ്സ് മേഖലകളിലുള്ള നിക്ഷേപകരുമായുള്ള വട്ടമേശ സമ്മേളനങ്ങളിലും പ്രതിനിധി സംഘം പങ്കെടുത്തു. എന്‍റര്‍പ്രൈസ് സിംഗപ്പൂരും ഇന്‍വെസ്റ്റ് ഇന്ത്യയും ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വ്യവസായികളുമായി തുറന്ന ചര്‍ച്ചകളും നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപബന്ധം മെച്ചപ്പെടുത്തുന്നതിനും സഹകരിക്കുന്നതിനുമായാണ് ചര്‍ച്ചകള്‍ നടന്നത്.

ഇന്ത്യയുടെ എട്ടാമത്തെ ഏറ്റവും വലിയ വ്യവസായ പങ്കാളിയാണ് സിംഗപ്പൂര്‍. 2022-23 കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം 35.59 ബില്യണിലെത്തിയതായി സിംഗപ്പൂരിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021-11ല്‍ നിന്ന് പതിനെട്ട് ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.

Also Read: വ്യാപാര ലോകം കാത്തിരിക്കുന്നു, മോദി - ട്രംപ് കൂടിക്കാഴ്ചക്കായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.