സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കും; റായ്ബറേലിയിൽ അങ്കം കുറിക്കാൻ പ്രിയങ്ക ഗാന്ധിയും

author img

By ETV Bharat Kerala Team

Published : Feb 12, 2024, 9:31 PM IST

sonia gandhi to rajya sabha  priyanka poll debut from rae bareli  election2024  സോണിയ ഗാന്ധി രാജ്യസഭയിലേക്ക്  പ്രിയങ്ക ഗാന്ധി ലോക്‌സഭയിലേക്ക്

സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരുന്ന പൊതുതെരഞ്ഞെടുപ്പിൽ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്നും സൂചന.

ഭോപ്പാൽ/ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. ആരോഗ്യപരമായ കാരണങ്ങളാൽ മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുന്ന സോണിയയെ രാജസ്ഥാനിൽ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം (Sonia Gandhi Likely To Enter Rajya Sabha)

പകരം സോണിയ ഗാന്ധി ഇതുവരെ പ്രതിനിധീകരിച്ച റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മകൾ പ്രിയങ്ക ഗാന്ധി ആദ്യമായി മത്സരിച്ചേക്കുമെന്ന നിഗമനത്തിലാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ (Priyanka To Contest From Rae Bareli LS Seat)

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സോണിയ റായ്ബറേലിയിൽ നിന്നും ജയിച്ചത്. അതേസമയം കോൺഗ്രസ് യുപിയിൽ ജയിച്ച ഏക മണ്ഡലവും റായ്ബറേലിയാണ്. 2006 മുതലാണ് സോണിയ ഗാന്ധി റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

സോണിയയുടെ സ്ഥാനാർഥിത്വം ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ കമൽനാഥ് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് തങ്ങളുടെ സംസ്ഥാനത്ത് നിന്നും മത്സരിക്കണമെന്ന് സോണിയ ഗാന്ധിയോട് ഔപചാരികമായി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

സോണിയാ ഗാന്ധിയെ തങ്ങളുടെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് അയക്കാനുള്ള ഏകകണ്‌ഠമായ തീരുമാനത്തിലാണ് സംസ്ഥാനത്തെ എല്ലാ പാർട്ടി എംപി, എംഎൽഎമാരും. പാർലമെന്‍റിലെ സ്വതന്ത്ര ശബ്‌ദമാകാൻ സോണിയക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടി നേതാക്കൾ.

എന്നാൽ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് തെലങ്കാനപിസിസി യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. രാജ്യസഭയിലെ 56 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കാനിരിക്കെയാണ് സോണിയ ഗാന്ധിയെ രാജ്യസഭയിലേക്ക് നിർദേശിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ മധ്യപ്രദേശിൽ നിന്ന് ഒരു അംഗത്തെയെങ്കിലും രാജ്യസഭയിലേക്ക് അയക്കാൻ കോൺഗ്രസിന് സാധിക്കും.

ഭരണകക്ഷിയായ ബിജെപിക്ക് ഇത്തവണ നാല് രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അംഗബല നിയമസഭയിലുണ്ട്. 230 അംഗ നിയമസഭയിൽ ബിജെപിക്ക് 163 എംഎൽഎമാരുള്ളപ്പോൾ കോൺഗ്രസിന് 66 എംഎൽഎമാരാണുള്ളത്.

രാജ്യസഭാ നാമനിർദ്ദേശത്തിൽ കമൽനാഥിന് താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹത്തെ പരിഗണിക്കുമെന്ന് കോൺഗ്രസ് മധ്യപ്രദേശ് നേതാക്കൾ സൂചിപ്പിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്.

ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റിലും താമര വിരിയും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.