ETV Bharat / bharat

വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ നടത്തിയില്ല; ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്

author img

By ETV Bharat Kerala Team

Published : Mar 10, 2024, 7:16 PM IST

Contempt notice issued to Go First  Delhi High Court  ഗോ ഫസ്റ്റ് എയർലൈൻസ്  ഡൽഹി ഹൈക്കോടതി
HC Issues Show-Cause Notice To Go First Resolution Professional On Non-Maintenance Of Aircraft

വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ നടത്താത്തതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് കാരണം കാണിക്കൽ നോട്ടിസ് അയച്ചത്.

ന്യൂഡൽഹി: ഗോ ഫസ്റ്റ് എയർലൈൻസിന്‍റെ റെസല്യൂഷൻ പ്രൊഫഷണലിന് ഡൽഹി ഹൈക്കോടതിയുടെ കാരണം കാണിക്കൽ നോട്ടിസ് (Show cause notice issued to Go First resolution professional by Delhi High Court). വാടകയ്ക്ക് എടുക്കുന്നവരുടെ വിമാനങ്ങളുടെ പരിശോധനയും പരിപാലനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ മനപൂർവ്വം അനുസരിക്കാത്തതിനാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. കോടതി ഉത്തരവുകൾ പാലിക്കാത്തതിന് റെസല്യൂഷൻ പ്രൊഫഷണലിനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അയർലൻഡ് കമ്പനി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

വിമാനങ്ങൾ ആർപി (റെസല്യൂഷൻ പ്രൊഫഷണൽ) പരിപാലിക്കുന്നില്ലെന്നും, ആവശ്യമായ രേഖകൾ നൽകുന്നില്ലെന്നും, കോടതി നിർദ്ദേശിച്ച പ്രകാരം പരിശോധനകൾ അനുവദിക്കുന്നില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കോടതി ഉത്തരവുകൾ പാലിക്കാത്തതിന് മറ്റ് നിരവധി വാടകക്കാരും പരാതികൾ ഉന്നയിച്ചിട്ടുണ്ട്. വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും പ്രതിമാസം നടക്കേണ്ട പരിശോധനകളും കൃത്യമായി നടത്തുന്നതിലും, രേഖകള്‍ നൽകുന്നതിലും ആർപി മനഃപൂർവം വീഴ്‌ചവരുത്തുന്നതായി ചൂണ്ടികാട്ടിയാണ്നടപടി.

കോടതിയുടെ ഉത്തരവുകൾ മനഃപൂർവം പാലിക്കാതിരുന്നിട്ടില്ലെന്നും, നടപടികൾ പുരോഗമിക്കുകയാണെന്നും ആർപി ആഭിഭാഷകന്‍ കോടതിയെ ധരിപ്പിക്കന്‍ ശ്രമിച്ചിരുന്നു. എന്നാൽ 2023 ഒക്ടോബർ 12ലെ വിധി നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്‌ച സംബന്ധിച്ച് ആർപിക്ക് കാരണങ്ങളൊന്നും ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മാർച്ച് 15ലേക്ക് മാറ്റി.

അക്‌സിപിറ്റർ ഇൻവെസ്റ്റ്‌മെൻ്റ് എയർക്രാഫ്റ്റ് 2 ലിമിറ്റഡ്, ഇഒഎസ് ഏവിയേഷൻ 12 ലിമിറ്റഡ്, പെംബ്രോക്ക് എയർക്രാഫ്റ്റ് ലീസിംഗ് 11 ലിമിറ്റഡ്, എസ്എംബിസി ഏവിയേഷൻ ക്യാപിറ്റൽ ലിമിറ്റഡ്, എസ്എഫ്‌വി എയർക്രാഫ്റ്റ് ഹോൾഡിംഗ്‌സ് ഐആർഇ 9 ഡിഎസി ലിമിറ്റഡ്, എസിജി എയർക്രാഫ്റ്റ് ലീസിംഗ്, ഐർലൻഡ് എന്നിവരടക്കമുള്ള വാടകക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 45 വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും, തുടർന്ന് തിരിച്ചെടുക്കുന്നതിനുമായി നിരവധി വാടകക്കാരാണ് നിലവിൽ ഏവിയേഷൻ റെഗുലേറ്ററിനെ സമീപിച്ചത്. 2023 മെയ് 3 മുതൽ ഗോ ഫസ്റ്റിന്‍റെ പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.