20 കിലോ മയക്കുമരുന്ന് കടത്തിയ കപ്പൽ അറസ്‌റ്റ് ചെയ്യണം; ഉത്തരവിട്ട് ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Feb 24, 2024, 9:45 PM IST

Orissa HC Arrest Of Ship MV Debi  MV Debi  Ship Arrest  കപ്പൽ അറസ്‌റ്റ്  Cocaine

ഒഡിഷയിലെ തുറമുഖത്ത് നങ്കൂരമിട്ട ചരക്കുകപ്പൽ അറസ്‌റ്റ് ചെയ്യാൻ ഉത്തരവിട്ട് ഹൈക്കോടതി. കപ്പലിൽനിന്ന് 220 കോടി രൂപ വിലമതിക്കുന്ന 22 കിലോ കൊക്കെയ്ൻ പിടിച്ചിരുന്നു.

കട്ടക്ക് (ഒഡീഷ): 22 കിലോ കൊക്കെയ്ൻ പിടിച്ചെടുത്ത കപ്പൽ അറസ്‌റ്റ് ചെയ്യാൻ ഉത്തരവിട്ട് ഒറീസ ഹൈക്കോടതി. പാരാദീപ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പനാമയിൽ രജിസ്‌റ്റർ ചെയ്‌ത ചരക്ക് കപ്പല്‍ എംവി ഡെബി അറസ്‌റ്റ് ചെയ്യാനാണ് ഒറീസ ഹൈക്കോടതിയുടെ ഉത്തരവ്. ബെർത്ത് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ കപ്പലിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസ്‌ വി നരസിംഹയാണ് വിധി പ്രസ്‌താവം നടത്തിയത്. കേസിൽ ഇനി മാർച്ച് 7 ന് വീണ്ടും വാദം കേൾക്കും (Orissa HC Arrest Of Ship MV Debi).

2023 നവംബർ 30 നാണ് പാരാദീപ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ ബർത്തിൽ നിന്ന് 220 കോടി രൂപ വിലമതിക്കുന്ന 22 കിലോ കൊക്കെയ്ൻ കസ്‌റ്റംസ് ഡിപ്പാർട്ട്മെൻ്റ് പിടിച്ചെടുത്തത്. ഇന്തോനേഷ്യയിൽ നിന്ന് എത്തിയ കപ്പൽ ഡെൻമാർക്കിലേക്ക് പോകാനൊരുങ്ങുകയായിരുന്നു.

മയക്കുമരുന്ന് കണ്ടെടുത്തതോടെ കപ്പല്‍ തുറമുഖം വിടാനാകാത്ത വിധം കുരുക്കിലായിരുന്നു. നിയമ പ്രശ്‌നങ്ങളില്‍ കുടുങ്ങി കപ്പല്‍ തുറമുഖത്ത് തുടര്‍ന്നതോടെ പാരാദീപ് ഇൻ്റർനാഷണൽ കാർഗോ ടെർമിനൽ (PICT) ഹൈക്കോടതിയിൽ ഹര്‍ജി നൽകി.

Also Read: അഫ്‌ഗാനിസ്ഥാനിൽ നിന്ന് അസംസ്‌കൃത വസ്‌തുക്കൾ; മയക്കുമരുന്ന് നിർമിച്ച ഏഴ് പേർ അറസ്‌റ്റിൽ

എംവി ഡെബി കപ്പൽ ബർത്ത് വാടക, പിഴ, പലിശ എന്നിവയടക്കം തങ്ങള്‍ക്ക് 7.95 കോടി രൂപ നൽകാനുണ്ടെന്നാണ് തുറമുഖ അധികൃതരുടെ ഹര്‍ജിയിലെ അവകാശവാദം. ചെലവുകളും മറ്റ് കുടിശ്ശികകളും വീട്ടുന്നതുവരെ കപ്പൽ അറസ്‌റ്റ് ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.