ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായി, ശേഷം ആത്മഹത്യ; നാല്‌ പ്രതികൾ കസ്‌റ്റഡിയിൽ

author img

By ETV Bharat Kerala Team

Published : Mar 21, 2024, 11:27 AM IST

Minor Girl Rape Suicide  Minor girl sexually assaulted  four arrested in pocso case  accused in custody
Minor Girl Rape

ഫെബ്രുവരി 29ന് അഹമ്മദ്‌നഗർ ജില്ലയിലെ സംഗംനേർ താലൂക്കിലെ ഗ്രാമത്തിലായിരുന്നു ഈ ദാരുണ സംഭവമുണ്ടായത്.

അഹമ്മദ്‌നഗർ (മഹാരാഷ്‌ട്ര): പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായ ശേഷം ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നാല് പ്രതികൾ കസ്‌റ്റഡിയിൽ. അഹമ്മദ്‌നഗർ ജില്ലയിലെ സംഗംനേർ താലൂക്കിലെ പത്താം ക്ലാസ്‌ വിദ്യാർത്ഥിനിയായിരുന്നു ബലാത്സംഗത്തിനിരയായ ശേഷം മാനഹാനി ഭയന്ന് ആത്മഹത്യ ചെയ്‌തത്‌. പീഡനത്തിന് സഹായവും ഒത്താശയും ചെയ്യൽ, ആത്മഹത്യ പ്രേരണ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ പോക്‌സോ കേസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട് (Minor Girls Commit Suicide After Being Sexually Assaulted ).

അഞ്ച് ദിവസത്തേക്ക് നാല് പ്രതികളെയും പൊലീസ് കസ്‌റ്റഡിയിൽ വിട്ടതായി സംഗമനേർ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സോമനാഥ് വക്‌ചൗറെ അറിയിച്ചു. അതേസമയം കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്.

സംഭവം ഇങ്ങനെ: ഫെബ്രുവരി 29ന് പത്താം ക്ലാസ്‌ പരീക്ഷയുടെ ഹാൾ ടിക്കറ്റ്‌ വാങ്ങിക്കാനായി പുറത്തു പോയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയാക്കുന്നത്. പ്രതികളിലൊരാൾ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ ഒരു കടയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ALSO READ:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സിദ്ധവൈദ്യ ചികിത്സയ്ക്കി‌ടെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഈ സമയത്ത് കേസിലെ മറ്റ്‌ പ്രതികൾ കടയ്ക്ക് പുറത്ത് കാവൽ നിൽക്കുകയായിരുന്നു. സംഭവശേഷം പെണ്‍കുട്ടി വീട്ടിലേക്ക് ഓടി പോവുകയും മാനഹാനി ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികൾക്കെതിരെ ഘർഗാവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

കേസിലെ നാല് പ്രതികളെ പൊലീസ് ഉടൻ പിടികൂടിയെങ്കിലും മറ്റൊരു പ്രതി ഒളിവിലാണ്. ഇയാൾക്കായുളള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഘർഗാവ് പൊലീസ് ഇൻസ്പെക്‌ടർ സന്തോഷ് ഖേദ്‌കർ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.