ETV Bharat / bharat

കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റമായിരുന്നു: നരേന്ദ്ര മോദി - Narendra Modi criticizes Congress

author img

By ETV Bharat Kerala Team

Published : Apr 23, 2024, 4:43 PM IST

PM MODI  LOKSABHA ELELCTION 2024  MODI ABOUT CONGRESS  MODI ABOUT HANUMAN CHALISA
Even Listening To Hanuman Chalisa Becomes Crime Under Congress PM Narendra Modi

രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ വിവാദ പരാമർശത്തില്‍ ഉറച്ച് നിന്ന് നരേന്ദ്ര മോദി. തന്‍റെ പ്രസ്‌താവന കോൺഗ്രസിനെയും ഇന്ത്യ സഖ്യത്തെയും ചൊടിപ്പിച്ചുവെന്ന് മോദി.

ടോങ്ക് (രാജസ്ഥാൻ): കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരമായിരുന്നു. ഇക്കാലത്ത് ഒരാള്‍ തന്‍റെ വിശ്വാസം പിന്തുടരുന്നത് പോലും ബുദ്ധിമുട്ടായിരുന്നുവെന്നും നരേന്ദ്ര മോദി ആരോപിച്ചു. രാജസ്ഥാനിലെ ടോങ്കില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് നരേന്ദ്ര മോദി ഇക്കാര്യ പറഞ്ഞത്.

രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന റാലിയിൽ നടത്തിയ വിവാദ പരാമർശത്തിലും മോദി ഉറച്ചു നിന്നു. തന്‍റെ പ്രസ്‌താവന കോൺഗ്രസിനെയും ഇന്ത്യസഖ്യത്തെയും വളരെയധികം ചൊടിപ്പിച്ചുവെന്നും അതിനാല്‍ എല്ലായിടത്തും അവര്‍ തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയെന്നും മോദി പറഞ്ഞു.

"ജനങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് 'തിരഞ്ഞെടുത്ത' ആളുകൾക്കിടയിൽ വിതരണം ചെയ്യാനുള്ള വലിയ ഗൂഢാലോചനയാണ് കോൺഗ്രസ് നടത്തുന്നതെന്ന സത്യം ഞാന്‍ രാജ്യത്തിന് മുന്നിൽ വെച്ചിട്ട്. രണ്ട് മൂന്ന് ദിവസം മുമ്പ്, കോൺഗ്രസിന്‍റെ ഈ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ, പ്രീണന രാഷ്‌ട്രീയമായി ഞാൻ തുറന്നുകാണിച്ചു. ഇത് കോൺഗ്രസിനെയും അലരുടെ ഇന്ത്യ സഖ്യത്തെയും വളരെയധികം രോഷാകുലരാക്കിയിട്ടുണ്ട്.

അതിനാല്‍ അവരിപ്പോള്‍ എല്ലായിടത്തും മോദിയെ അധിക്ഷേപിക്കുകയാണ്. സമ്പത്തിന്‍റെ കണക്കെടുപ്പ് നടത്തുമെന്ന് അവരുടെ പ്രകടനപത്രികയിൽ എഴുതിയിട്ടുണ്ട്. സമ്പത്തിന്‍റെ എക്‌സ്‌-റേ എടുക്കുമെന്ന് അവരുടെ നേതാവ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. മോദി ഈ രഹസ്യം തുറന്ന് കാട്ടുമ്പോള്‍, നിങ്ങളുടെ അജണ്ട പുറത്ത് വരികയാണ്." മോദി പറഞ്ഞു.

"ഇന്നലെ രാജസ്ഥാനിൽ ദീർഘനേരം നീണ്ട പ്രസംഗത്തിൽ ഞാൻ രാജ്യത്തിന് മുന്നിൽ ചില സത്യങ്ങൾ അവതരിപ്പിച്ചിരുന്നു. ഇത് കോൺഗ്രസ്-ഇന്ത്യ സഖ്യത്തിൽ ആകെ പരിഭ്രാന്തി സൃഷ്‌ടിച്ചു. കോൺഗ്രസിന്‍റെ ചിന്ത എപ്പോഴും പ്രീണനവും വോട്ട് ബാങ്ക് രാഷ്‌ട്രീയവുമാണ്.

2004-ൽ കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചപ്പോൾ, പ്രീണനരാഷ്‌ട്രീയത്തിൽ അവരുടെ ആദ്യ ദൗത്യം ആന്ധ്രാപ്രദേശിലെ എസ്‌സി/എസ്‌ടി സംവരണം കുറയ്ക്കുകയും മുസ്‌ലീംങ്ങൾക്ക് സംവരണം നൽകുകയും ചെയ്യുക എന്നതായിരുന്നു. 2004 നും 2010 നും ഇടയിൽ, കോൺഗ്രസ് നാല് തവണ ആന്ധ്രാപ്രദേശിൽ മുസ്‌ലീം സംവരണം നടപ്പിലാക്കാൻ ശ്രമിച്ചു. എന്നാൽ നിയമ തടസങ്ങളും സുപ്രീം കോടതിയുടെ അവബോധവും കാരണം അവർക്ക് അവരുടെ പദ്ധതികൾ നിറവേറ്റാൻ കഴിഞ്ഞില്ല"- മോദി പറഞ്ഞു.

Also Read : 'മോദി വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത പ്രസംഗിക്കുന്നു'; മോദിക്കും പിണറായിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് - Opposition Leader Slams PM And CM

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.