ETV Bharat / bharat

ഗ്രീക്ക് സൈനിക മേധാവി ഇന്ത്യയിലേക്ക്; സുപ്രധാന സൈനിക സഹകരണ കരാരില്‍ ഒപ്പുവച്ചേക്കും - Greek Military Chief in India

author img

By ETV Bharat Kerala Team

Published : Apr 5, 2024, 6:06 PM IST

GREEK MILITARY CHIEF  INDIA GREECE RELATION  ഗ്രീക്ക് സൈനിക മേധാവി ഇന്ത്യയില്‍  ഇന്ത്യ ഗ്രീസ് നയതന്ത്ര ബന്ധം
Greek Military Chief Houpis to Visit To India

ഇന്ത്യ-മിഡിൽ ഈസ്‌റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയില്‍ ഗ്രീസിന്‍റെ സഹകരണവും സൈനിക മേധാവിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.

ന്യൂഡൽഹി : ഗ്രീക്ക് സായുധ സേനയുടെ ജനറൽ സ്‌റ്റാഫ് മേധാവി ജനറൽ ദിമിട്രിസ് ഹൂപിസ് ഇന്ത്യ സന്ദർശിക്കാനെത്തുന്നു. സന്ദര്‍ശനത്തിന്‍റെ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ-ഗ്രീസ് പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് സൈനിക മേധാവിയുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

ഗ്രീസും ഇന്ത്യയും ആദ്യമായി സൈനിക സഹകരണ കരാരില്‍ ഒപ്പ്‌ വെക്കുമെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. സേനകളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പ്രവർത്തനങ്ങളും കരാരില്‍ ഉള്‍പ്പെടും. കൂടാതെ, സൈനിക ഉദ്യോഗസ്ഥരുടെ പരസ്‌പര സഹകരണം, വിവര സാങ്കേതിക വിദ്യ നവീകരണം എന്നിവയിലുള്ള സഹകരണവും ഉണ്ടാകും.

അടുത്തിടെ ഗ്രീസിന്‍റെ ഹെല്ലനിക് എയർഫോഴ്‌സ് ആതിഥേയത്വം വഹിച്ച INIOCOS-23 ബഹുരാഷ്‌ട്ര വ്യോമാഭ്യാസത്തിൽ ഇന്ത്യൻ എയർഫോഴ്‌സിന്‍റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. സമാനമായ സംയുക്ത പരിപാടികളിലൂടെ ഇന്ത്യ-ഗ്രീസ് പ്രതിരോധ ബന്ധം വര്‍ധിപ്പിക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം വയ്‌ക്കുന്നത്. ഏഥൻസും ന്യൂഡൽഹിയും സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സൈനികാഭ്യാസ പ്രകടനങ്ങളായ ഇനിയോക്കോസ്, തരംഗ് ശക്തി എന്നിവയും നടക്കാനിരിക്കുകയാണ്.

ഇന്ത്യയിലെത്തുന്ന ഹൂപിസ്, പ്രാദേശിക സുരക്ഷാ വിഷയങ്ങൾ സംയുക്ത സൈനിക മേധാവിയായ ജനറൽ അനിൽ ചൗഹാനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്യും. ചെങ്കടലില്‍ നടക്കുന്ന യൂറോപ്യൻ ഓപ്പറേഷനുകളിലെ മിഡിൽ ഈസ്‌റ്റിന്‍റെയും ഗ്രീസിന്‍റെയും പങ്കാളിത്തമാകും പ്രധാന ചര്‍ച്ചാ വിഷയം എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-മിഡിൽ ഈസ്‌റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC)യുമായുള്ള സഹകരണവും ചര്‍ച്ചയാകും.

ഫെബ്രുവരിയിൽ മുൻ ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് ന്യൂഡൽഹിയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ പ്രധാനമന്ത്രി മോദി നടത്തിയ ഗ്രീസ് സന്ദർശനത്തില്‍ ഇന്ത്യ-ഗ്രീസ് ബന്ധം, സാമ്പത്തിക വളർച്ച, സുരക്ഷ എന്നിവയെല്ലാം ചര്‍ച്ച ആയിരുന്നു.

Also Read : ഓപറേഷൻ ഇന്ദ്രാവതി; ഹെയ്‌തിയിൽ നിന്ന് 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി - Operation Indravati

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.