ETV Bharat / bharat

കേബിള്‍ ബോക്‌സില്‍ 3 കോടിയുടെ സ്വര്‍ണം; ഇന്‍ഡിഗോ വിമാനത്തില്‍ വീണ്ടും സ്വര്‍ണവേട്ട

author img

By ETV Bharat Kerala Team

Published : Mar 5, 2024, 8:00 PM IST

സ്വർണം പിടകൂടി  Gold Worth Rs 3 Crore Seized  Gold Seized from IndiGo Airlines  വിമാനത്തിന്‍റെ ശുചി മുറിയിൽ സ്വർണം  ചെന്നൈയിൽ സ്വർണം പിടകൂടി
Gold Seized from IndiGo Airlines

അബുദാബിയില്‍ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിനുള്ളില്‍ നിന്നാണ് 3 കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്.

ചെന്നൈ (തമിഴ്‌നാട്) : വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്ന് സ്വർണം പിടകൂടി. അബുദാബിയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്‍റെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഏകദേശം 3 കോടിയോളം രൂപ വിലമതിക്കുന്ന 4.5 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.

ഇൻഡിഗോ എയർലൈൻസിൻ്റെ പാസഞ്ചർ വിമാനം അബുദാബിയിൽ നിന്ന് ചെന്നൈയിൽ ലാൻഡ് ചെയ്‌ത ശേഷം ജീവനക്കാർ വിമാനം വൃത്തിയാക്കാൻ തുടങ്ങി ശുചിമുറി വൃത്തിയാക്കുന്നതിനിടെയാണ് വിമാനത്തിൻ്റെ ശുചിമുറിയുടെ വൈദ്യുത വയറുകളടങ്ങിയ കേബിൾ ബോക്‌സ് തുറന്നിരിക്കുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കേബിൾ ബോക്‌സ് ഏരിയയിൽ കറുത്ത ടേപ്കൊണ്ട് പൊതിഞ്ഞ ഒരു പാഴ്‌സൽ കണ്ടെടുത്തു. പെട്ടന്ന് തന്നെ ജീവനക്കർ എയർപോർട്ട് കസ്‌റ്റംസ് അധികൃതരെ വിവരമറിയിച്ചു.

കസ്‌റ്റംസ് ഉദ്യോഗസ്ഥർ എത്തി . 5 കിലോ തൂക്കം വരുന്ന സ്വർണക്കട്ടികൾ അടങ്ങിയ പാഴ്‌സൽ വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്ന് പിടികൂടി. കേസ് രെജിസ്‌റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി. സ്വർണകടത്തിൽ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക പങ്കുണ്ടോ എന്ന് കസ്‌റ്റംസ് അധികൃതർ അന്വേഷിക്കുന്നുണ്ട്.

ടോയ്‌ലറ്റിൽ സ്വർണം ഒളിപ്പിച്ച് എയർപോർട്ട് ജീവനക്കാർ മുഖേന വീണ്ടെടുക്കാൻ ഉദ്ദേശിച്ചിരുന്നോ എന്നും അതല്ലെങ്കിൽ ആഭ്യന്തര യാത്രക്കാരനായി വിമാനത്തിൽ യാത്ര ചെയ്‌ത് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിക്കാൻ ആയിരുന്നോ എന്നും സംശയമുണ്ട്. ഹൈദരാബാദിൽ ആരെങ്കിലും സ്വർണം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്‌. അന്വേഷണത്തിന്‍റെ ഭാഗമായി വിമാനത്തിലെ സിസിടിവി ദൃശ്യങ്ങളും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ ഇറങ്ങുന്ന സ്ഥലവും വിശദമായി പരിശോധിക്കുമെന്നും കസ്‌റ്റംസ് സംഘം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.