ETV Bharat / bharat

കാട്ടാന ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം; പരിഭ്രാന്തിയിൽ പ്രദേശവാസികള്‍ - Farmer Died In Elephant Attack

author img

By ETV Bharat Kerala Team

Published : Apr 4, 2024, 11:29 AM IST

ELEPHANT ATTACK IN KUMURAM BHIM  ELEPHANT ATTACK IN TELANGANA  FARMER DIED IN ELEPHANT ATTACK  WILD ELEPHANT ATTACK
Elephant attack in Kumuram Bhim district

കുമുരം ഭീം ജില്ലയിൽ കാട്ടാന ആക്രമണം. കർഷകൻ കൊല്ലപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഫോറസ്‌റ്റ് ഉദ്യോഗസ്ഥരും പൊലീസും.

ഹൈദരാബാദ് : തെലങ്കാനയിലെ കുമുരം ഭീം ആസിഫാബാദ് ജില്ലയിൽ 45 കാരനായ കർഷകൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചിന്തലമനേപ്പള്ളി മണ്ഡലത്തിലെ ഭൂരെപ്പെല്ലി ഗ്രാമത്തിൽ ബുധനാഴ്‌ചയാണ് (മാർച്ച് 4) ദാരുണമായ സംഭവം നടന്നത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കർഷകനായ അല്ലൂരി ശങ്കറിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഭൂരെപ്പെല്ലി ഗ്രാമത്തിലെ അല്ലൂരി ശങ്കർ (45) തന്‍റെ രണ്ടേക്കർ വയലിൽ മുളക് കൃഷി ചെയ്‌തതായി പ്രദേശവാസികൾ പറഞ്ഞുവെന്ന് എഫ്ആർഒ പൂർണചന്ദർ അറിയിച്ചു. ഭാര്യയോടൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്യവെയാണ് ആന ആക്രമിച്ചത്. ആന അടുത്തേക്ക് വരുന്നത് കണ്ട് ശങ്കറിന്‍റെ ഭാര്യ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ശങ്കർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന ആക്രമിക്കുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി. ജില്ല ഫോറസ്‌റ്റ് ഓഫിസർ നീരജ് കുമാർ തിബ്രിവാൾ സ്ഥലത്തെത്തി വനം വകുപ്പ് ജീവനക്കാർക്ക് നിരവധി നിർദേശങ്ങൾ നൽകി. ചുറ്റുമുള്ള ഗ്രാമങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. തെലങ്കാനയും മഹാരാഷ്‌ട്രയും അതിർത്തി പങ്കിടുന്ന പ്രാണഹിത നദി കടന്നാണ് ആന സംസ്ഥാനത്തേക്ക് എത്തിയതെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു.

ആക്രമണത്തിന് ശേഷം ആന ഭുരേപ്പെല്ലിയുടെ പ്രാന്തപ്രദേശം വിട്ട് ലംബാഡിഹേതി, ഗംഗാപൂർ ഗ്രാമങ്ങൾക്കിടയിലുള്ള പ്രാണഹിത പദ്ധതി കനാലിലൂടെ അലഞ്ഞുതിരിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അതിനിടെ, അധികൃതർ സമീപ ഗ്രാമങ്ങളിലെ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകി.

ശങ്കറിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപ നൽകും : ആനയുടെ ആക്രമണത്തിൽ കർഷകനായ അല്ലൂരി ശങ്കർ മരിച്ച സംഭവത്തിൽ സംസ്ഥാന വനം മന്ത്രി കൊണ്ട സുരേഖ അനുശോചനം രേഖപ്പെടുത്തി. ശങ്കറിന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് തുക നൽകുമെന്ന് കൊണ്ട സുരേഖ ബുധനാഴ്‌ച (ഏപ്രിൽ 3) പ്രസ്‌താവനയിൽ പറഞ്ഞു.

ALSO READ : കാട്ടാന ശല്യം അതിരൂക്ഷം; ചിന്നക്കനാലിൽ സ്പെഷ്യൽ ആർആർടി യൂണിറ്റ് പ്രവർത്തനം തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.