ETV Bharat / bharat

'ബിജെപി ഹഠാവോ, ബേട്ടി ബച്ചാവോ' ; വനിത ദിനത്തിൽ മോദി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്

author img

By ETV Bharat Kerala Team

Published : Mar 8, 2024, 11:54 AM IST

Congress  International Womens Day  ജയറാം രമേശ്  പ്രധാനമന്ത്രി നരേന്ദ്രമോദി
Congress On International Women's Day

വനിതാ ദിനത്തില്‍ ആശംസകളുമായി അമിത് ഷായും രാഷ്ട്രപതി ദ്രൗപദി മുർമുവും.

ന്യൂഡല്‍ഹി : അന്താരാഷ്‌ട്ര വനിത ദിനത്തിൽ മോദി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാത്തതെന്നും, ബിജെപി എംപിക്ക് എതിരെയുള്ള വനിതാ ഗുസ്‌തിക്കാരുടെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ സർക്കാർ നിശബ്‌ദത പാലിക്കുന്നത് എന്താണെന്നുമുള്ള ചോദ്യങ്ങൾക്ക് രാജ്യത്തെ സ്‌ത്രീകൾ ഉത്തരം ആവശ്യപ്പെടുന്നുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഇന്ന് (08-03-2024) അന്താരാഷ്‌ട്ര വനിത ദിനമാണെന്നും സ്‌ത്രീകൾക്ക് ആശംസകൾ അർപ്പിക്കുന്നതിനപ്പുറം പ്രധാനമന്ത്രി ഒന്നും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

"രാജ്യത്തുടനീളമുള്ള സ്‌ത്രീകൾ അദ്ദേഹത്തോട് ചോദിക്കുന്ന ചില പ്രധാന ചോദ്യങ്ങൾ ഇതാ" : മണിപ്പൂർ കഴിഞ്ഞ വർഷം മുതൽ വെർച്വൽ ആഭ്യന്തര യുദ്ധത്തിന്‍റെ അവസ്ഥയിലാണ്, യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചത് സ്‌ത്രീകളെയാണ്. സ്‌ത്രീകൾ ആക്രമിക്കപ്പെടുകയും അവരെ നഗ്നരായി പരേഡ് നടത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോകൾ പുറത്തുവന്നിട്ടുമുണ്ട്. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിയുടെ ഇരട്ടത്താപ്പുള്ള ഭരണം അനുഭവിക്കുന്ന സംസ്ഥാനത്ത്, എന്തുകൊണ്ടാണ് പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കാൻ പോലും മെനക്കെടാത്തത്?" എന്ന് ജയറാം രമേശ് എക്‌സിൽ കുറിച്ചു.

ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വനിതാ ഗുസ്‌തി താരങ്ങൾ ഉന്നയിച്ച കടുത്ത പീഡന ആരോപണങ്ങളിൽ പ്രധാനമന്ത്രി വ്യക്തമായ മൗനം പാലിക്കുകയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് എന്താണ്, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ മോദി കാ പരിവാറിലെ അംഗമായി പ്രധാനമന്ത്രി കണക്കാക്കുന്നുണ്ടോ? എന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.

"മോദി ഹെയ് തോ മെഹൻഗായ് ഹേ! ഭക്ഷണത്തിന്‍റെയും അവശ്യവസ്‌തുക്കളുടെയും വിലയിൽ അതിവേഗം വർധനയുണ്ടായി. ഈ വിലക്കയറ്റത്തിന്‍റെ ആഘാതത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷിക്കാൻ പ്രധാനമന്ത്രിക്ക് പദ്ധതിയുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു. "അന്യായ് കാല" ത്തിന്‍റെ മുഖമുദ്രകളിലൊന്നാണ് ജനകീയ തൊഴിലില്ലായ്‌മയെന്ന് അദ്ദേഹം അവകാശപ്പെട്ടു. തൊഴിൽ തേടുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തപ്പെട്ട്, തൊഴിൽ ശക്തിയിൽ നിന്ന് സ്‌ത്രീകൾ പൂർണ്ണമായും കൊഴിഞ്ഞുപോയി എന്നും ജയറാം രമേശ് അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ കാലത്തെ അപേക്ഷിച്ച് തൊഴിൽ സേനയിലെ സ്‌ത്രീകളുടെ ശതമാനം ഇപ്പോൾ 20 ശതമാനം കുറവാണ്, ഇത് സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല സാധ്യതകളെ തകർക്കുന്ന പ്രവണതയാണെന്ന് ജയറാം രമേശ് പറഞ്ഞു. സ്‌ത്രീകളെ സാമ്പത്തിക മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രി എന്തെങ്കിലും മാർഗം കാണുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

2014ൽ അധികാരമേറ്റയുടൻ തന്നെ വൻ ജനശ്രദ്ധയോടെയാണ് പ്രധാനമന്ത്രി "ബേട്ടി ബച്ചാവോ ബേഠി പഠാവോ" പദ്ധതി ആരംഭിച്ചത്. എന്നാൽ പദ്ധതിയുടെ ബജറ്റിന്‍റെ 80 ശതമാനത്തോളം പരസ്യങ്ങൾക്കായാണ് നീക്കിവച്ചതെന്ന് പിന്നീട് തെളിഞ്ഞുവെന്നും ജയറാം രമേശ് പറഞ്ഞു. "പെൺ ശിശുഹത്യ തടയാനും സ്‌ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രിക്ക് കൂടുതൽ അർത്ഥവത്തായ കാഴ്ചപ്പാടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. "ഇന്ത്യയിലെ സ്‌ത്രീകൾ ഉത്തരം ആവശ്യപ്പെടുകയും അർഹിക്കുകയും ചെയ്യുന്നുവെന്നും ജയറാം രമേഷ് കൂട്ടിച്ചേർത്തു.

അന്താരാഷ്‌ട്ര വനിത ദിനത്തില്‍ ആശംസകൾ അർപ്പിച്ച് ആഭ്യന്തരമന്ത്രി അമിത്‌ ഷാ : എല്ലാ സ്‌ത്രീകൾക്കും അവരുടെ കഴിവുകൾ നിറവേറ്റാനുള്ള അവസരം ഉറപ്പാക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്താരാഷ്‌ട്ര വനിത ദിനത്തിൽ സ്‌ത്രീകൾക്ക് ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. വ്യക്തികളെയും സമൂഹങ്ങളെയും രാഷ്‌ട്രങ്ങളെയും കെട്ടിപ്പടുക്കുന്നതിൽ സ്‌ത്രീകളുടെ സംഭാവനകളെ ആദരിക്കാനുള്ള ദിനമാണിതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

"അന്താരാഷ്‌ട്ര വനിത ദിന ആശംസകൾ. വ്യക്തികളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ സംഭാവനകളെ ബഹുമാനിക്കുന്ന അവസരമാണിത്. “ഓരോ സ്‌ത്രീക്കും അവളുടെ കഴിവുകൾ നിറവേറ്റാനുള്ള സമ്പൂർണ്ണ അവസരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” എന്നും അമിത് ഷാ അദ്ദേഹത്തിന്‍റെ എക്‌സിൽ കുറിച്ചു.

അന്താരാഷ്‌ട്ര വനിത ദിനത്തില്‍ ആശംസകൾ അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു : രാഷ്‌ട്രപതി ദ്രൗപതി മുർമുവും വനിത ദിന ആശംസകൾ നേർന്നു. യുവതികളുടെ പാതയിൽ നിന്ന് അവശേഷിക്കുന്ന തടസ്സങ്ങൾ നീക്കാനും അവർക്ക് ചിറകുകൾ നൽകാനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്‌ട്രപതി അഭ്യർത്ഥിച്ചു.

"എല്ലാവർക്കും വനിത ദിനത്തിൽ എന്‍റെ ആശംസകൾ. ഇത് നാരീശക്തി ആഘോഷിക്കാനുള്ള അവസരമാണ്. ഒരു സമൂഹത്തിന്‍റെ പുരോഗതി അളക്കുന്നത് അതിലെ സ്‌ത്രീകൾ നടത്തുന്ന പുരോഗതിയിലൂടെയാണ്," എന്ന് ദ്രൗപതി മുർമു എക്‌സിൽ കുറിച്ചു.

ഇന്ത്യയുടെ പെൺമക്കൾ കായികം മുതൽ ശാസ്‌ത്രം വരെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും മികവ് പുലർത്തുകയും രാജ്യത്തിന് അഭിമാനം നൽകുകയും ചെയ്യുന്നു, എന്നും ദ്രൗപതി മുർമു പറഞ്ഞു.“യുവതികളുടെ പാതയിൽ നിന്ന് അവശേഷിക്കുന്ന തടസ്സങ്ങൾ നീക്കാനും അവർക്ക് ചിറകുകൾ നൽകാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, കാരണം അവർ നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തും,” എന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.