ETV Bharat / bharat

'സാരഥി, കൃഷി രക്ഷക്, 14447'; കർഷകർക്കായി പോർട്ടലും ഹെൽപ്പ് ലൈൻ നമ്പറും പുറത്തിറക്കി കൃഷി മന്ത്രി

author img

By ETV Bharat Kerala Team

Published : Feb 8, 2024, 5:33 PM IST

SARATHI portal for agriculture  krishi rakshak portal  agriculture portals and helpline  സാരഥി പോർട്ടൽ കൃഷി  കൃഷി ഇൻഷുറൻസ്
helpline and portals to resolve crop insurance-related grievance

കാർഷിക മേഖലയിലെ ഇൻഷുറൻസിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി പുതിയ പോർട്ടലും ഹെൽപ്പ് ലൈൻ നമ്പറും പുറത്തിറക്കി.

ന്യൂഡൽഹി: ഇൻഷുറൻസിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും അതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുമായി സാരഥി എന്ന പേരിൽ പോർട്ടൽ പുറത്തിറക്കി കൃഷി മന്ത്രി അർജുൻ മുണ്ട. പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ) ഉൾപ്പെടെയുള്ളവയുടെ സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു. ഇത് കൂടാതെ, കർഷകരുടെ പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിനായും അവരുടെ ആശങ്കകൾ പങ്കുവക്കുന്നതിനും സഹായിക്കുന്ന കൃഷി രക്ഷക് പോർട്ടലും ഹെൽപ്പ് ലൈൻ നമ്പറായ 14447ഉം പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തുടനീളം ഈ പദ്ധതികൾ നടപ്പിലാക്കുന്ന പങ്കാളികൾക്കായി പിഎംഎഫ്ബിവൈ, മോഡിഫൈഡ് ഇൻറസ്റ്റ് സബ്‌വെൻഷൻ സ്കീം (MIIS), കിസാൻ ക്രെഡിറ്റ് കാർഡ് (KCC) എന്നിവയെക്കുറിച്ചുള്ള ഒരു പഠന സാമഗ്രി സംവിധാനവും ആരംഭിച്ചു. രാജ്യത്തുടനീളം ഈ പദ്ധതികൾ നടപ്പിലാക്കുന്ന പങ്കാളികൾക്കായി പിഎംഎഫ്ബിവൈ, മോഡിഫൈഡ് ഇൻറസ്റ്റ് സബ്‌വെൻഷൻ സ്‌കീം (MIIS), കിസാൻ ക്രെഡിറ്റ് കാർഡ് (KCC) എന്നിവയെക്കുറിച്ചുള്ള ഒരു പഠന സാമഗ്രി സംവിധാനവും ആരംഭിച്ചു.

'ഇന്ത്യയെ ഒരു വികസിത രാഷ്ട്രം ആക്കുന്നതിന് വേണ്ടി മന്ത്രാലയം ഒരുമിച്ച് പ്രവർത്തിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി കാലത്തിനനുസരിച്ച് നാം മുന്നേറുകയാണ്. ഈ സംരംഭങ്ങൾ കർഷകർക്ക് തീർച്ചയായും ഗുണം ചെയ്യുമെന്ന് കൃഷി മന്ത്രി അറിയിച്ചു.

ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ കാണുന്നതിനും വാങ്ങുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള ഒരു ഏകജാലക പ്ലാറ്റ്‌ഫോമായിരിക്കും സാരഥി പോർട്ടൽ എന്ന് പിഎംഎഫ്ബിവൈ സിഇഒ റിതേഷ് ചൗഹാൻ പറഞ്ഞു. ഇൻഷുറൻസിനെ കുറിച്ച് ഘട്ടം ഘട്ടമായി പോർട്ടലിൽ അവതരിപ്പിക്കും. ആദ്യ ഘട്ടത്തിൽ, അപകടങ്ങൾ (Personal Accident), ആശുപത്രി ക്യാഷ് പോളിസികൾ (hospital cash policies), രണ്ടാം ഘട്ടത്തിൽ ആരോഗ്യം (Health), ഷോപ്പ്, ഹോം ഇൻഷുറൻസ് (shop and home insurance), മൂന്നാം ഘട്ടത്തിൽ ട്രാക്‌ടർ (tractor), ഇരുചക്ര വാഹനം (two-wheeler), കന്നുകാലികൾ (livestock), പിഎംഎഫ്ബിവൈ ഇതര ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും.

രണ്ടാമത്തെ സംരംഭമായ 'കൃഷി രക്ഷക് പോർട്ടലും ഹെൽപ്പ്‌ലൈൻ നമ്പറും' ഒരു ഫെസിലിറ്റേറ്ററായി പ്രവർത്തിക്കും. കർഷകർക്കും ഇൻഷുറൻസ് കമ്പനികൾക്കും ബാങ്കർമാർക്കും പൊതു സേവന കേന്ദ്രങ്ങൾക്കും (സിഎസ്‌സി) സർക്കാരിനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഇതിലൂടെ കഴിയും. കർഷകർക്ക് അവരുടെ പരാതി പോർട്ടലിലോ ഹെൽപ്പ് ലൈൻ വഴിയോ രജിസ്റ്റർ ചെയ്യാമെന്നും അത് ഇൻഷുറൻസ് കമ്പനികൾക്ക് പരിഹാരത്തിനായി കൈമാറുമെന്നും പിഎംഎഫ്ബിവൈയുടെ സിഇഒ പറഞ്ഞു. കർഷകരുടെ പരാതികൾ പരിഹരിക്കുന്നതിന് കേന്ദ്രം മധ്യസ്ഥനായി വർത്തിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.