Video | തകർത്തുപെയ്‌ത മഴയിൽ മുങ്ങി എടക്കര ; ഗതാഗതം തടസപ്പെട്ടു
Published on: May 26, 2022, 9:13 PM IST

മലപ്പുറം: കനത്ത മഴയിൽ എടക്കര ടൗണിൽ വെള്ളം കയറി. കോഴിക്കോട്-ഊട്ടി അന്തർ സംസ്ഥാന പാതയിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പാലത്തിങ്കൽ ഭാഗത്ത് കാരക്കോടൻ പുഴ നിറഞ്ഞതും വിനയായി. ടൗണിനോടനുബന്ധിച്ച ചെറുതോടുകൾ നികത്തിയതാണ് ജലം റോഡിലേക്കിരച്ചെത്താൻ കാരണമായത്. ടൗണിന് സമീപത്തെ താഴ്ന്ന പാടശേഖരം നികത്തി കോൺക്രീറ്റ് സൗധങ്ങൾ പടുത്തുയർത്തിയതും വെള്ളക്കെട്ടിന് കാരണമായതായി നാട്ടുകാർ പറയുന്നു. കെ.എസ്.ഇ.ബി ഓഫിസ് പരിസരവും മുങ്ങിയ നിലയിലാണ്.
Loading...