കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു ; ഭീതി പരത്തി ആനക്കൂട്ടം പാറക്കുണ്ട് കോളനിയിൽ

By ETV Bharat Kerala Team

Published : Nov 13, 2023, 1:33 PM IST

thumbnail

കണ്ണൂർ: കോളയാട് പെരുവ ജനവാസ കേന്ദ്രത്തിൽ പാറക്കുണ്ട് കോളനിയിലെ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു. ഞായറാഴ്‌ച പുലർച്ചയോടെ ടി ജയന്‍റെ കൃഷി സ്ഥലത്താണ് ആന പ്രസവിച്ചത് (Wild Elephant Giving Birth In farm Kannur). ഇതോടെ പ്രസവിച്ച കാട്ടാന ഭീതി പരത്തി പ്രദേശത്ത് തുടരുകയാണ്. രാത്രി കാട്ടാനകളുടെ നിലയ്ക്കാത്ത ചിഹ്നം വിളി കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് കവുങ്ങിൻ തോട്ടത്തിൽ കാട്ടാനകളെ കണ്ടത്. ശബ്‌ദം വച്ചതിനെ തുടർന്ന് ആനകൾ സമീപത്തെ കുറ്റിക്കാട്ടിലേക്ക് മാറിയിരുന്നു. കൂട്ടത്തിൽ കൊമ്പനടക്കം പത്തോളം ആനകളുണ്ട്. അതേസമയം ജയന്‍റെ കൃഷിയിടങ്ങൾ ആനകൾ നശിപ്പിച്ചിട്ടുണ്ട്. വനപാലകർ എത്തിയതോടെ ആനകൾ കൃഷിയിടത്തിൽ നിന്ന് അൽപ്പം മാറിയിരിക്കുകയാണ്. നെടുമ്പുയിൽ സെക്ഷൻ ഫോറസ്‌റ്റ്‌ ഓഫിസർ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശവാസികളും സ്ഥലത്ത് എത്തി പരിശോധന തുടരുകയാണ്. അതേസമയം അട്ടപ്പാടി ബോഡിചാള മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ കഴിഞ്ഞ മാസം മരിച്ചിരുന്നു (Tribal Man Died In Wild Elephant Attack). സമ്പാർക്കോട് ഊരിലെ വണ്ടാരി ബാലനാണ് (75) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ആടുമേയ്‌ക്കാനായി പോയ ബാലൻ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.