കൂരോപ്പടയില്‍ കടകളില്‍ മോഷണം; മെഡിക്കല്‍ സ്റ്റോറില്‍ നിന്നും 6000 രൂപ നഷ്‌ടപ്പെട്ടു, അന്വേഷണം ഊര്‍ജിതം

By ETV Bharat Kerala Desk

Published : Jan 16, 2024, 3:58 PM IST

thumbnail

കോട്ടയം: കൂരോപ്പടയില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെ നിരവധി കടകളില്‍ മോഷണം. താന്നിക്കൽ മെഡിക്കൽ സ്റ്റോർ, നീതി മെഡിക്കൽ സ്റ്റോർ, മോഡേൺ മെഡിക്കൽ സ്റ്റോർ, ഇലക്ട്രോണിക്‌സ്‌ ഷോപ്പ്, പച്ചക്കറി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. താന്നിക്കല്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും 6000 രൂപ നഷ്‌ടപ്പെട്ടു. ഇന്നലെ (ജനുവരി 15) രാത്രിയിലാണ് കടകളില്‍ മോഷണം നടന്നത് (Theft Case In Medical Store). രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കടകളുടെ പൂട്ട് തകര്‍ത്താണ് മോഷ്‌ടാക്കള്‍ അകത്ത് കയറിയത്. പണം അല്ലാതെ മറ്റ് വസ്‌തുക്കളൊന്നും മോഷണം പോയിട്ടില്ല (Theft Case In Kottayam).  രാവിലെ കട തുറക്കാനെത്തിയ ഉടമകള്‍ പാമ്പാടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കടകളില്‍ പരിശോധന നടത്തി.  കഴിഞ്ഞ ദിവസങ്ങളിലായി പാമ്പാടി, കോത്തല ഭാഗങ്ങളിലും സമാന രീതിയില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേ സംഘങ്ങള്‍ തന്നെയാകാം കൂരോപ്പടയിലും മോഷണം നടത്തിയതെന്ന് വിലയിരുത്തലിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.