ലൂര്‍ദ്‌ കത്തീഡ്രലില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് സുരേഷ്‌ ഗോപി

By ETV Bharat Kerala Desk

Published : Jan 15, 2024, 3:47 PM IST

thumbnail

തൃശൂർ: ലൂർദ് കത്തീഡ്രൽ ദേവാലയത്തിലെ മാതാവിന്‍റെ രൂപത്തിൽ സ്വർണ കിരീടം സമർപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിയിലെത്തിയപ്പോൾ സ്വർണക്കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി അധികൃതരെ അറിയിച്ചിരുന്നു. ബുധനാഴ്‌ച സുരേഷ്‌ ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹമാണ് (Suresh Gopi Golden Crown). വിവാഹത്തിന് മുന്നോടിയായാണ് സമർപ്പണം. ഇന്ന് (ജനുവരി 15) രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തി കിരീടം സമര്‍പ്പിച്ചത്. സുരേഷ്‌ ഗോപിക്കും കുടുംബത്തിനും ഒപ്പം ജില്ലയിലെ  നിരവധി ബിജെപി നേതാക്കളും പള്ളിയിലെത്തിയിരുന്നു.  ബിസിനസുകാരനായ ശ്രേയസ് മോഹനുമായാണ് ഭാഗ്യയുടെ വിവാഹം (Lourdes Metropolitan Cathedral Thrissur). ഗുരുവായൂരിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.അടുത്തിടെ ഗുരുവായൂപ്പരനും ഇത്തരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു. 14 ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണ കിരീടമാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്. ഭാര്യ ദുര്‍ഗ്ഗക്കൊപ്പമെത്തിയാണ് കിരീടം സമര്‍പ്പിച്ചത്. 32 പവന്‍ തൂക്കം വരുന്ന കിരീടമായിരുന്നു.  ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.