പ്രതിഷ്‌ഠ ചടങ്ങ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്; രാമക്ഷേത്ര സന്ദർശനം തെര‍ഞ്ഞെടുപ്പിന് ശേഷമെന്ന് ശശി തരൂർ

By ETV Bharat Kerala Team

Published : Jan 13, 2024, 7:01 AM IST

thumbnail

വയനാട് : ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം രാമക്ഷേത്രം സന്ദർശിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്‌ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി (Shashi Tharoor on Ayodhya Temple Consecration). ഹിന്ദുക്കൾ പ്രതിഷ്‌ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ തരൂർ കോൺഗ്രസിനുള്ളിൽ ഹിന്ദു വിശ്വാസികളുണ്ടെന്നും പറഞ്ഞു. താൻ ഉൾപ്പെടെയുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. രാഷ്ട്രീയം കളിക്കാനല്ല. ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയായിട്ടില്ല. പ്രതിഷ്‌ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'പുരോഹിതരല്ല ചടങ്ങിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രിയാണ്. അതിൽ രാഷ്ട്രീയാർഥം കാണണം. പുരോഹിതന്മാരാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. പ്രധാനമന്ത്രി പുരോഹിതനല്ല. ഇത് തെരഞ്ഞെടുപ്പിന് ഗുണം കിട്ടാനുള്ള ബിജെപിയുടെ തന്ത്രമാണ്' -തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകുമെന്നും അദ്ദേഹം അറിയിച്ചു. ഈ അവസരത്തിലല്ല പോകേണ്ടത്. ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോൾ ചടങ്ങ് നടത്തുന്നത്. ഹിന്ദുക്കൾ പ്രതിഷ്‌ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ല. പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനം. ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ല. ഞാനും ഹിന്ദുവാണ്. പണി പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞാൽ രാമക്ഷേത്രം സന്ദർശിക്കും. താൻ പോകുന്നത് രാഷ്ട്രീയം കളിക്കാനല്ല, വിശ്വാസിയായിട്ടണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.