കാലുകൊണ്ട് പന്തെറിയുക, കഴുത്തുകൊണ്ട് ബാറ്റ് ചെയ്യുക; ജമ്മു കശ്‌മീറിലെ അമീര്‍ ഹുസൈനെ അടുത്തറിയാം

By ETV Bharat Kerala Desk

Published : Jan 16, 2024, 10:19 PM IST

thumbnail

ജമ്മു കശ്‌മീർ: പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അമീർ ഹുസൈനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച്‌ ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. ദക്ഷിണ കശ്‌മീരിലെ ബിജ്ബെഹര അനന്ത്നാഗ് ജില്ലയിലെ വാഘമ ഗ്രാമത്തിൽ നിന്നുള്ളയാളാണ് അമീർ ഹുസൈൻ ലോണ്‍ (34). 'ഒരു ദിവസം എനിക്ക് അമീറിനെ കാണാനും അദ്ദേഹത്തിന്‍റെ പേരുള്ള ജേഴ്‌സി വാങ്ങാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കായികരംഗത്ത് അഭിനിവേശമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചതിന് അഭിനന്ദിച്ചുക്കൊണ്ട്‌ അടുത്തിടെ സച്ചിൻ ടെണ്ടുൽക്കർ എക്‌സില്‍ കുറിച്ചു. കാലുകൾ കൊണ്ട് ബൗളിംഗ് ചെയ്യുന്നതും തോളിനും കഴുത്തിനും ഇടയിൽ ബാറ്റ് വെച്ചുകൊണ്ട് ബാറ്റ് ചെയ്യുന്നതുമായ മൈതാനത്തെ അമീറിന്‍റെ അവിശ്വസനീയമായ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് സച്ചിൻ പോസ്റ്റ് എഴുതിയത്. 2013 മുതൽ അമീർ പ്രൊഫഷണലായി ക്രിക്കറ്റ് കളിക്കുന്നു. അമീർ ലോണിന് എട്ട്‌ വയസുള്ളപ്പോൾ പിതാവിന്‍റെ മില്ലിൽ വച്ചുണ്ടായ അപകടത്തിൽ ഇരു കൈകളും നഷ്‌ടപ്പെട്ടു. അപകടത്തിന് ശേഷം എനിക്ക് പ്രതീക്ഷ നഷ്‌ടപ്പെട്ടിട്ടില്ലെന്നും ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്‌തിട്ടുണ്ടെന്നും അമീർ ഇടിവി ഭാരതിനോട് പറഞ്ഞു.  പാരാ ക്രിക്കറ്റിൽ അമീർ മിന്നുന്ന പ്രകടനമാണ് കാഴ്‌ചവെച്ചത്. 2013ൽ ഡൽഹിയിൽ ദേശീയ ടൂർണമെന്‍റ്‌ കളിച്ചു, 2018ൽ ബംഗ്ലാദേശിനെതിരെ അന്താരാഷ്‌ട്ര മത്സരം. നേപ്പാൾ, ഷാർജ, ദുബായ് എന്നിവിടങ്ങളിലും കഴിവ്‌ പ്രകടമാക്കി. പ്രതികൂല സാഹചര്യങ്ങളിലും തളരാത്ത അദ്ദേഹത്തിന്‍റെ മനോഭാവത്തെ ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയും പ്രശംസിച്ചു. തന്‍റെ അതുല്യമായ യാത്രയിൽ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനൽകുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. അപകടത്തിന് ശേഷം ആരും തന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്നും എന്നാൽ സച്ചിന്‍റെയും അദാനിയുടെയും താൽപര്യം കണ്ട് തന്‍റെ സ്വപ്‌നങ്ങൾ ഉടൻ സാക്ഷാത്കരിക്കപ്പെടുമെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും അമീര്‍ പറഞ്ഞു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.