Marijuana Sale Under The Protection Of Dogs : കാക്കിയിട്ടാല്‍ കടി ഉറപ്പ് ; 13 നായ്ക്കളുടെ സംരക്ഷണത്തിൽ കഞ്ചാവ് വിൽപന, പിടിച്ചത് 17 കിലോ

By ETV Bharat Kerala Team

Published : Sep 25, 2023, 10:48 PM IST

thumbnail

കോട്ടയം : നായ്‌ക്കളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം. കോട്ടയം കുമാരനെല്ലൂരിൽ നിന്നും 17 കിലോ കഞ്ചാവ്‌ പിടികൂടി (Marijuana sale under the protection of dogs). കുമാരനെല്ലൂർ സ്വദേശി റോബിൻ 13 നായ്‌ക്കളുടെ സംരക്ഷണത്തിലാണ് കഞ്ചാവ് കച്ചവടം നടത്തിയത്. റോബിന്‍റെ വീട്ടിലുള്ളത് വിദേശ ബ്രീഡുകൾ അടക്കം വമ്പൻ നായകളാണ്. കഞ്ചാവ് കച്ചവടത്തിന്‍റെ വിവരം പല തവണ എക്സൈസിന് ലഭിച്ചെങ്കിലും പിടികൂടൽ നടന്നിരുന്നില്ല. എക്സൈസ് സംഘം എത്തുമ്പോൾ നായ്‌ക്കളെ അഴിച്ചുവിടുന്നത് പതിവായിരുന്നെന്ന് പൊലീസ് അറിയിച്ചു. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് റെയ്‌ഡ് നടത്തിയത്. കോട്ടയം പോലീസിന്‍റെ ആന്‍റി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അക്രമാസക്തരായ നായ്ക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ തെരച്ചിൽ തടസ്സപ്പെട്ടു. നായ്ക്കളുടെ ആക്രമണം ഒഴിവാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുമായി. നായകളെ 'കാക്കി' വസ്ത്രം ധരിക്കുന്ന ആരെയും കടിക്കാൻ ഇവര്‍ പരിശീലിപ്പിച്ചിരുന്നു. എന്നാൽ നായ്ക്കളെ കീഴ്‌പ്പെടുത്തി 17 കിലോയിലധികം കഞ്ചാവ് സംഭവസ്ഥലത്ത് നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു. ഇവിടെ ഇത്രയധികം നായ്ക്കൾ ഉണ്ടാകുമെന്നും അവ അക്രമാസക്തമാകുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാൽ, ശരിയായ തെരച്ചിൽ നടത്താൻ തങ്ങൾക്ക് തുടക്കത്തിൽ ബുദ്ധിമുട്ട് നേരിട്ടതായും ഭാഗ്യവശാൽ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കില്ലെന്നും കോട്ടയം എസ്‌പി കെ കാർത്തിക് ഐപിഎസ് പറഞ്ഞു. പ്രതി ബിഎസ്‌എഫിൽ നിന്ന് വിരമിച്ച ഒരാളിൽ നിന്ന് നായയെ കൈകാര്യം ചെയ്യുന്നതിൽ ഹ്രസ്വകാല പരിശീലനം നേടിയിരുന്നു. പ്രതിദിനം 1,000 രൂപയാണ് നായകളെ നോക്കുന്നതിനായി ഇയാള്‍ വാങ്ങിയിരുന്നത്. നിലവിൽ, 13 ഓളം നായ്ക്കൾ ഇവിടെയുണ്ട്. ഉടമകളെ തിരിച്ചറിഞ്ഞ ശേഷം അവയെ കൈമാറും. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ്‌പി അറിയിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.