ശബരിമലയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി; തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് വിവാദങ്ങൾ ഉയരുമെന്നും ദേവസ്വം മന്ത്രി

By ETV Bharat Kerala Team

Published : Dec 13, 2023, 12:09 PM IST

thumbnail

കോട്ടയം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് ഇന്നലെ രാത്രിയോടെ തന്നെ പരിഹാരം കണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ (Solved problems at Sabarimala says Devaswom Minister K Radhakrishnan). കോടതി നിര്‍ദേശ പ്രകാരം ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ആവശ്യത്തിനുണ്ടെന്ന് അറിയിച്ച മന്ത്രി തിരക്ക് കൂടിയാല്‍ ഉപയോഗിക്കാന്‍ ഉതകുന്ന നിലയിൽ ബസുകള്‍ റിസര്‍വ്വ് ചെയ്‌ത് വച്ചിട്ടുണ്ടെന്നും പറഞ്ഞു. നിലയ്‌ക്കലും പമ്പയിലും ഭക്തര്‍ക്കുണ്ടായിരുന്ന ചെറിയ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. പതിനെട്ടാം പടി വീതി കൂട്ടണമെന്ന ആവശ്യത്തിൽ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ മന്ത്രി കെ രാധാകൃഷ്‌ണൻ തെരഞ്ഞെടുപ്പ് വരുകയാണെന്നും അതിന്‍റെ ഭാഗമായി മുതലെടുപ്പ് ലക്ഷ്യമിട്ട് വിവാദങ്ങള്‍ ഉയരുമെന്നും ചൂണ്ടിക്കാട്ടി. അതേസമയം ഇന്നലെ (ഡിസംബർ 12) രാത്രി എരുമേലിയിൽ അന്യസംസ്ഥാനക്കാരായ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിലായിരുന്നു പ്രതിഷേധം. എരുമേലി റാന്നി പാതയാണ് തീർഥാടകർ ഉപരോധിച്ചത് (Sabarimala Pilgrims blocked the road in Erumeli). തീർഥാടക വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടണം എന്നായിരുന്നു ഇവരുടെ ആവശ്യം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.