പണി പൂർത്തിയായിട്ട് നാല് വർഷം, തുറന്നുകൊടുക്കാതെ ഇടുക്കി അമിനിറ്റി സെന്‍റർ ; നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

By ETV Bharat Kerala Desk

Published : Jan 21, 2024, 1:02 PM IST

thumbnail

ഇടുക്കി: ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷം പിന്നിട്ടിട്ടും സഞ്ചാരികൾക്കായി തുറന്ന് നൽകാതെ തൂക്കുപാലത്തെ കെ ആർ സുകുമാരൻ നായർ അമിനിറ്റി സെന്‍റർ (K R Sukumaran Nair Amenity Centre). രണ്ടുകോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടമാണ് തുറന്നുകൊടുക്കാത്തതിനാൽ കാടുകയറി നശിക്കുന്നത്. വിഷയത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ആവശ്യം. തേക്കടി (Thekkady), മൂന്നാർ (Munnar) വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നടുവിൽ നെടുങ്കണ്ടത്ത് രാമക്കൽമേട് (Ramakkalmedu) കാണുവാനായി എത്തുന്നവർക്ക് പ്രയോജനം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് തൂക്കുപാലത്ത് അമിനിറ്റി സെന്‍റർ (Amenity Centre in crisis) നിർമിച്ചത്. 2019 നവംബർ 14ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപിയാണ് (Adv. Dean Kuriakose MP) അമിനിറ്റി സെന്‍ററിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. പലതവണ ലേലം നടത്തിയെങ്കിലും ഭീമമായ തുക ആയതിനാൽ ആരും ഏറ്റെടുക്കുവാൻ തയ്യാറാകാത്ത സാഹചര്യമാണ്. നിലവിലെ സാഹചര്യത്തിൽ തുക കുറച്ച് അമിനിറ്റി സെന്‍ററിന്‍റെ ലേലം ഉടൻ നടത്തി സഞ്ചാരികൾക്കായി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.