ETV Bharat / t20-world-cup-2022

T20 World Cup 2022 |'ടീമിന്‍റെ ജയമാണ് പ്രധാനം'; പരിക്ക് മാറിയില്ലെങ്കില്‍ അഫ്‌ഗാനെതിരെ കളിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍

author img

By

Published : Nov 3, 2022, 4:06 PM IST

T20 World Cup 2022  AUSvAFG  Aaron Finch  Aaron Finch Injury  ടി20 ലോകകപ്പ്  ടി20 ലോകകപ്പ് സൂപ്പര്‍ 12  ആരോണ്‍ ഫിഞ്ച്  ഓസ്‌ട്രേലിയ vs അഫ്‌ഗാനിസ്ഥാന്‍
T20 World Cup 2022 |'ടീമിന്‍റെ ജയമാണ് പ്രധാനം'; പരിക്ക് മാറിയില്ലെങ്കില്‍ അഫ്‌ഗാനെതിരെ കളിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍

ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിനിടെയാണ് ഓസീസ് ക്യാപ്‌റ്റന്‍ ആരോണ്‍ ഫിഞ്ചിന് പരിക്കേറ്റത്.

അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ അഫ്‌ഗാനിസ്ഥാനെതിരായ അവസാന മത്സരം നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ജീവന്‍ മരണപ്പോരാട്ടമാണ്. ടീമിന്‍റെ മുന്നോട്ടുള്ള യാത്രക്ക് അഫ്‌ഗാനെതിരെ വന്‍ വിജയം തന്നെ കങ്കാരുപ്പടയ്‌ക്ക് സ്വന്തമാക്കേണ്ടതുണ്ട്. എന്നാല്‍ സുപ്രധാന മത്സരത്തില്‍ ഓസീസ് നയാകന്‍ കളിക്കുമോ എന്നതില്‍ വ്യക്തതയില്ല.

അയര്‍ലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഓസീസ് ക്യാപ്‌റ്റന്‍ ആരോണ്‍ ഫിഞ്ചിന് പരിക്കേറ്റിരുന്നു. തുട ഞരമ്പുകള്‍ക്ക് പരിക്കേറ്റ താരം ടീമിനൊപ്പം അഫ്‌ഗാനെതിരായ മത്സരത്തിന് മുന്‍പുള്ള പരിശീലന സെഷനിലും പങ്കെടുത്തിരുന്നില്ല.

'അഫ്‌ഗാനിസ്ഥാനെതിരെ കളിക്കാന്‍ 70 ശതമാനം സാധ്യതയുണ്ട്. എന്നാല്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ കളിച്ചേക്കില്ല. പരിക്ക് മാറാതെ കളിക്കാനിറങ്ങുന്നത് ഒരു താരത്തെ കുറച്ച് ഇറക്കുന്നതിന് തുല്യമാണ്. ടീമിന്‍റെ വിജയത്തിനായി ഒരു വിട്ടുവീഴ്‌ചയും ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. മത്സരത്തിന് മുന്‍പ് വേദന അനുഭവപ്പെട്ടാലോ ഞാന്‍ കളിക്കാനിറങ്ങില്ല. പരിശോധനാഫലങ്ങള്‍ ലഭിച്ചിട്ടാകും ഇതില്‍ അന്തിമ തീരുമാനം എടുക്കുക'- ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി.

അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സമാനരീതിയില്‍ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ ടിം ഡേവിഡിനെ കുറിച്ചും ക്യാപ്‌റ്റന്‍ സംസാരിച്ചു. ടിം ഡേവിഡ് നെറ്റ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിനും സമാനാവസ്ഥയില്‍ ഫിറ്റ്നസ് ടെസ്റ്റ് നേരിടേണ്ടി വരുമെന്നും ഫിഞ്ച് അറിയിച്ചു.

നാളെ അഡ്‌ലെയ്‌ഡിലാണ് അഫ്ഗാനിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ ജീവന്‍മരണപോരാട്ടം. മത്സരം വിജയിച്ചാലും മറ്റ് കളികളുടെ ഫലത്തെ കൂടി ആശ്രയിച്ചിരിക്കും ഓസ്‌ട്രേലിയയുടെ മുന്നേറ്റം. നിലവില്‍ ഗ്രൂപ്പ് ഒന്നില്‍ അഞ്ച് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് കങ്കാരുപ്പട.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.