ETV Bharat / sukhibhava

ഹൃദയപൂര്‍വം സംരക്ഷിക്കണം ഹൃദയത്തെ: ഹൃദ്രോഗത്തിന്‍റെ കാരണങ്ങളെ അടുത്തറിയാം

author img

By

Published : Apr 1, 2022, 1:14 PM IST

surprising activities that can hurt your heart health  എന്താണ് ഹൃദയം?  ഹൃദയ സംരക്ഷണം
എന്താണ് ഹൃദയം?

ഹൃദ്രോഗത്തിന്‍റെ കാരണമറിഞ്ഞ് അവയെ തടയുകയാണ് ആരോഗ്യകരമായ ജീവിതത്തിന്‍റെ വഴി. ഹൃദ്രോഗമുണ്ടാക്കുന്ന ജീവിത ശൈലികളെ കുറിച്ച് പ്രതിപാദിക്കുകയാണ് ഇവിടെ

നമ്മുടെ ശരീരത്തിനകത്ത് വെറും 300 ഗ്രാം തൂക്കം വരുന്ന അത്ഭുത അവയവം അല്ലെങ്കില്‍ അത്ഭുതയന്ത്രമാണ് ഹൃദയം. ഹൃദയത്തിന് നാല് അറകളാണുള്ളത്. വലത് വശത്തുള്ള അറയില്‍ അശുദ്ധ രക്തവും ഇടത് ഭാഗത്തുള്ള അറയില്‍ ശുദ്ധ രക്തവും എത്തിച്ചേരുന്നു.

നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കനുസരിച്ച് നമ്മുടെ ശരീരത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളിലേക്കും രക്തം എത്തിക്കലാണ് ഹൃദയത്തിന്‍റെ ജോലി. ഇത്രയും പ്രധാനപ്പെട്ട പ്രവൃത്തി ചെയ്യുന്ന നമ്മുടെ ഹൃദയത്തെ കുറിച്ച് എപ്പോഴെങ്കിലും നാം ചിന്തിക്കാറുണ്ടോ ?

അത് ഒരു നിമിഷമെങ്കിലും പ്രവര്‍ത്തനം നിര്‍ത്തി വച്ചാല്‍ എന്താവും അവസ്ഥ. അതുകൊണ്ട് നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന ഹൃദയത്തെ നമ്മുക്ക് നല്ല രീതിയില്‍ സംരക്ഷിക്കാം. നമ്മള്‍ ദൈനംദിനം ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയാണ് നമ്മുടെ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് നമ്മുക്ക് നോക്കാം.

ആശ്ചര്യം ഹൃദയത്തിന്‍റെ പ്രവർത്തനം: നമ്മുടെ ശരീരത്തിലെ മുഴുവന്‍ ഭാഗങ്ങളിലേക്കും രക്തം വഹിച്ച് കൊണ്ടു പോകുന്നതിന് ഉത്തരവാദിത്വമുള്ള അതിലോലമായ അവയവമാണ് ഹൃദയം. അതുകൊണ്ട് തന്നെ ഹൃദയത്തെ സംരക്ഷിച്ചാല്‍ ദീര്‍ഘവും രോഗരഹിതവുമായ ജീവിതം നയിക്കാം. അതിനായി ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ഉൾപ്പടെ അത്യന്താപേക്ഷിതമാണ്. ഇവ രണ്ടും കൂടാതെ, നമ്മുടെ ഹൃദയാരോഗ്യത്തിൽ ആശ്ചര്യകരമായ സ്വാധീനം ചെലുത്തുന്ന മറ്റ് നിരവധി പ്രവർത്തനങ്ങളുണ്ട്.

കൂടുതല്‍ സമയം ഇരിക്കുക/കിടക്കുക: ജോലി സംബന്ധമായോ അല്ലാതെയോ ദിവസം മുഴുവന്‍ ഒരേ സ്ഥലത്ത് തന്നെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ അത് ഹൃദയ സ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്‌എ) ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് വേണ്ടത്ര നടക്കാത്തവരോ ശരീരം അനക്കാത്തവരോ, അഞ്ച് മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കുന്നവരോ ആണെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത്. ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് നടക്കുന്നതാണ് ഹൃദയാരോഗ്യത്തിന് ഉത്തമം.

ദന്ത സംരക്ഷണം: അനാരോഗ്യകരമായ ദന്ത സംരക്ഷണവും ഹൃദയാരോഗ്യത്തിന് ദോഷമായി ബാധിക്കാറുണ്ട്. പല്ല് വൃത്തിയാക്കാന്‍ ടൂത്ത് ബ്രഷിന് പകരം ഫ്ലോസിങ് (പല്ല് വൃത്തിയാക്കുന്ന നൂല്‍) ഉപയോഗിക്കുന്നത് ഹൃദയ രോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഫ്ലോസിങ് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ മോണയില്‍ മുറിവ്, ചെറിയ രക്ത സ്രവം, പല്ല് വേദന തുടങ്ങിയ ദന്ത രോഗങ്ങളും കൂടുതലാവുന്നു.

ഏകാന്തത: സമകാലിക ലോകത്ത് നിരവധിയാളുകള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഏകാന്തത. ഏകാന്തരായ ആളുകളില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കുടുംബങ്ങള്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചെലവഴിക്കുന്നതിലൂടെ മാനസിക സമ്മര്‍ദം കുറക്കാനാകും. ഇത്തരം സന്ദര്‍ഭങ്ങള്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. വളര്‍ത്ത് മൃഗങ്ങളെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും ജീവിതത്തില്‍ സന്തോഷമുണ്ടാകാന്‍ കാരണമാകുന്നു.

അസന്തുഷ്ടമായ ബന്ധം: സന്തുഷ്ടമല്ലാത്ത ബന്ധത്തിൽ ജീവിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം ചുറ്റുപാടില്‍ ജീവിക്കുന്ന കുടുംബാഗങ്ങള്‍ക്ക് ഹൃദയാരോഗ്യം കുറവായിരിക്കും. സന്തോഷകരവും സംതൃപ്തകരവുമായ ബന്ധങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിനും അതിലൂടെ ആയുസ് വര്‍ധിക്കുന്നതിനും കാരണമാകുന്നു.

ഒരേ സമയത്തുള്ള അധിക വ്യായാമം: ഹൃദയാരോഗ്യം ഉൾപ്പടെ മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണത്തിന് വ്യായാമം അനിവാര്യമാണ്. എന്നാൽ ഒരേ സമയം അമിതമായി വ്യായാമം ചെയ്യുന്നത് പ്രത്യേകിച്ചും പതിവായി വ്യായാമത്തിലേര്‍പ്പെടാത്തവര്‍ക്ക് അത് പ്രതികൂലമായി ബാധിക്കും. വളരെ വേഗത്തിലും കഠിനാധ്വാനത്തിലും ജോലി ചെയ്യുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കും. അതുകൊണ്ട് തന്നെ വ്യായാമം ചെയ്ത് തുടങ്ങുമ്പോള്‍ പതുക്കെ ആരംഭിക്കുക.

ഭക്ഷണത്തിലെ ഉപ്പിന്‍റെ ഉപയോഗം: നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അധികമായി ഉപയോഗിക്കുന്ന ഉപ്പ് ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന് കാരണമാകുന്നു. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും മറ്റ് ജങ്ക് ഫുഡ്ഡുകളും ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് 5 ഗ്രാമില്‍ കൂടുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

also read:യാത്രയും ചര്‍മവും തമ്മിലെന്ത് ? ; അറിയാം സംരക്ഷണ മാര്‍ഗങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.