ഇന്ത്യയിലും പാകിസ്ഥാനിലും ഉഷ്ണതരംഗം ശക്തമാകും ; വരാനിരിക്കുന്നത് വന്‍ ചൂടെന്ന് പഠനം

author img

By

Published : Jun 29, 2022, 9:19 PM IST

India Pakistan may see more heat waves  more heat waves annually in future Study  ഇന്ത്യയിലും പാകിസ്ഥാനിലും ഉഷ്ണതരംഗങ്ങള്‍ ശക്തമാകും  ഇന്ത്യയില്‍ ചൂട് കൂടും  ഇന്ത്യയില്‍ ഉഷ്ണ തരംഗം വരും  ഹരിതഗൃഹ വാതകങ്ങള്‍  greenhouse gas

ഹരിതഗൃഹ വാതകങ്ങളുടെ പുറം തള്ളല്‍ വര്‍ധിക്കുന്നതാണ് ഉഷ്ണ തരംഗത്തിന് പ്രധാന കാരണമെന്ന് പഠനം

ലണ്ടന്‍ : ഇന്ത്യയിലും പാകിസ്ഥാനിലും 2100 ഓടെ ചൂട് വര്‍ധിക്കുമെന്ന് പഠനം. ഹരിതഗൃഹ വാതകങ്ങളുടെ പുറം തള്ളല്‍ വര്‍ധിക്കുന്നതാണ് ഇതിന് കാരണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. നീരാവി, കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ്, ഓസോൺ എന്നിവയാണ് ഭൂമിയുടെ അന്തരീക്ഷത്തിലെ പ്രാഥമിക ഹരിതഗൃഹ വാതകങ്ങൾ (greenhouse gas).

ഇവ സൂര്യ പ്രകാശത്തില്‍ നിന്നും ഊര്‍ജം ആഗിരണം ചെയ്‌ത് വിഘടിക്കുകയും ഇതോടെ ഇത്തരം മൂലകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുകയും ചെയ്യും. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളിലും ഈ വര്‍ഷം അനുഭവപ്പെട്ടത് കനത്ത ചൂടാണ്. ഓരോ വര്‍ഷവും ഇരു രാജ്യങ്ങളിലേയും 50 കോടി ജനങ്ങളെ ചൂട് കാറ്റ് ബാധിക്കുമെന്നും പഠനത്തിലുണ്ട്.

ഗവേഷണം പുറത്തുവിട്ട് സ്വീഡിഷ് ഗവേഷകര്‍ : സ്വീഡനിലെ ഗോഥെൻബർഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം പുറത്തുവിട്ടത്. മനുഷ്യർക്ക് സഹിക്കാവുന്നതിലും കൂടുതൽ ചൂട് വരുമ്പോള്‍ അത് കടുത്ത ഭക്ഷ്യക്ഷാമത്തിനും മരണത്തിനും അഭയാർഥി പ്രവാഹത്തിനുമടക്കം കാരണമാകും. ഇത്തരത്തില്‍ ചൂട് വര്‍ധിക്കാതിരിക്കാനായി പാരിസ് ഉടമ്പടി പ്രകാരം എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും സര്‍വകലാശാല ആവശ്യപ്പെട്ടു.

നിലവിലെ ചൂടിനേക്കാള്‍ 2 ഡിഗ്രി ചൂട് കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയില്‍ ചൂട് അസഹനീയമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരും നാളുകളില്‍ താപ തരംഗം 200 ദശലക്ഷം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും പഠനത്തില്‍ ഏര്‍പ്പെട്ട ഗവേഷകരില്‍ ഒരാളായ ഡെലിയാങ് ചെൻ പറഞ്ഞു.

സിന്ധു ഗംഗ നദീസമതലങ്ങളില്‍ ചൂട് കൂടുതലാണ്. ഇവിടങ്ങളില്‍ ഇനിയും ചൂട് കൂടാനാണ് സാധ്യത. ജനസംഖ്യ അനുദിനം വര്‍ധിക്കുന്നതോടെ ഗതാഗത പാര്‍പ്പിട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടി വരും. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയും അതുവഴി താപനില വലിയ അളവില്‍ ഉയരുന്നതിന് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിതഗൃഗ വാതകം പുറന്തള്ളുന്നത് കുറയ്ക്കുക ലക്ഷ്യം : ഇതിനൊരു പരിഹാരമായി ചൂട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകള്‍ നിര്‍മിക്കാന്‍ ജനങ്ങള്‍ തയാറാകണം. ഹരിതഗൃഹ വാതകങ്ങളുടെ (greenhouse gas) പുറം തള്ളല്‍ പരമാവധി കുറയ്ക്കാന്‍ ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.

Also Read: മൂന്ന് പതിറ്റാണ്ട് ഇടവിട്ടുണ്ടായിരുന്ന പ്രതിഭാസം ഇനി മൂന്ന് വര്‍ഷങ്ങള്‍ക്കിടെ വരും ; ഇന്ത്യയെ കാത്തിരിക്കുന്നത് തീവ്ര ചൂട്

പാരിസ് ഉടമ്പടിയിലെ ലക്ഷ്യം നേടിയാല്‍ തന്നെ ലക്ഷക്കണക്കിന് ജനങ്ങളെ ഉഷ്ണ തരംഗത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. ഇന്ത്യയിലും പാകിസ്ഥാനിലും നിലവില്‍ ഉഷ്ണ തരംഗം വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണം ആകുന്നുണ്ട്. വരള്‍ച്ച ഗോതമ്പ് വിളകള്‍ നശിക്കുന്നതിന് കാരണമാകുന്നു. ചൂടില്‍ നിന്ന് രക്ഷ നേടാനായി ആളുകള്‍ ചൂടുകുറഞ്ഞ പ്രദേശങ്ങളിലേക്ക് നീങ്ങുന്നു. ഇത് ഈ പ്രദേശങ്ങളിലെ ഭുപ്രകൃതി നശിക്കുന്നതിന് കാരണമാവുന്നു. ജനസംഖ്യ വര്‍ധിക്കുന്നത് ഭൂവിനിയോഗത്തെ ബാധിക്കുന്നുമുണ്ട്.

45 ഡിഗ്രിയില്‍ കൂടുതല്‍ ചൂടില്‍ മനുഷ്യന് ജോലികള്‍ ചെയ്യാന്‍ കഴിയില്ല. ഇത്തരം സാഹചര്യങ്ങള്‍ മരണ നിരക്ക് കൂടാന്‍ കാരണമാകും. മാത്രമല്ല ഉത്പാദന ക്ഷമത വലിയ അളവില്‍ കുറയും. പകല്‍ 35 ഡിഗ്രിയിലും രാത്രി 25 ഡിഗ്രിയിലും താപനില ലഭിക്കുന്ന തരത്തില്‍ പ്രകൃതിയെ മാറ്റാനുള്ള പദ്ധതികള്‍ തയ്യാറാകണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.