ETV Bharat / state

വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണ വിവാദം മുറുകുന്നു

author img

By

Published : Aug 30, 2019, 11:21 PM IST

Updated : Aug 31, 2019, 1:00 AM IST

വയനാട് മെഡിക്കല്‍ കോളജ്

മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് പുതുതായി കണ്ടെത്തിയ ഭൂമിക്ക് യാതൊരു പരിസ്ഥിതി പ്രശ്‌നവുമില്ലെന്ന വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വം.

വയനാട്: വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. പുതുതായി കണ്ടെത്തിയ ഭൂമിക്ക് യാതൊരു പരിസ്ഥിതി പ്രശ്നവുമില്ലെന്ന വിശദീകരണവുമായി കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രനും സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തി. പുതിയ സ്ഥലം പരിസ്ഥിതിലോല പ്രദേശത്താണെന്നായിരുന്നു പ്രധാന ആരോപണം.

വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണ വിവാദം മുറുകുന്നു

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് മടക്കിമലയിൽ മെഡിക്കൽ കോളേജ് നിർമ്മാണത്തിന് ചന്ദ്രപ്രഭാ ട്രസ്റ്റ് ഭൂമി വിട്ടുനൽകിയിരുന്നു. ഇവിടേക്ക് റോഡ് നിർമിക്കാൻ 12 കോടി 90 ലക്ഷം രൂപയുടെ ടെൻഡർ നൽകുകയും ചെയ്തു. എന്നാൽ കഴിഞ്ഞ പ്രളയത്തിനുശേഷം സ്ഥലത്ത് നിർമാണ പ്രവർത്തനത്തിന് മുമ്പ് കൂടുതൽ പഠനം നടത്തണമെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു. ഇതേതുടർന്ന് എല്‍ഡിഎഫ് സർക്കാർ ഈ ഭൂമി ഉപേക്ഷിക്കുകയായിരുന്നു. പുതുതായി കണ്ടെത്തിയ ഭൂമി സൗജന്യമായി കിട്ടിയതിനേക്കാൾ അനുയോജ്യമാണ് എന്നാണ് എംഎൽഎയുടെ വാദം. മൂന്നുമാസത്തിനകം പുതിയ സ്ഥലത്ത് പരിസ്ഥിതി ആഘാത പഠനം നടത്തി വില ഉൾപ്പെടെ നിശ്ചയിച്ച് നൽകാനാണ് തീരുമാനം.

Intro:വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. പുതുതായി കണ്ടെത്തിയ ഭൂമിക്ക് യാതൊരു പരിസ്ഥിതി പ്രശ്നവുമില്ലെന്ന വിശദീകരണവുമായി കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. പുതിയ സ്ഥലം പരിസ്ഥിതി ലോല പ്രദേശത്ത് ആണെന്നായിരുന്നു പ്രധാന ആരോപണം


Body:കഴിഞ്ഞ സർക്കാരിൻറെ കാലത്ത് മടക്കിമലയിൽ മെഡിക്കൽ കോളേജ് നിർമ്മാണത്തിന് ചന്ദ്രപ്രഭാ ട്രസ്റ്റ് ഭൂമി വിട്ടു നൽകിയിരുന്നു. ഇവിടെക്ക് റോഡ് നിർമ്മിക്കാൻ 12 കോടി 90 ലക്ഷം രൂപയുടെ ടെൻഡർ നൽകുകയും ചെയ്തു . എന്നാൽ കഴിഞ്ഞ പ്രളയത്തിനുശേഷം സ്ഥലത്ത് നിർമ്മാണ പ്രവർത്തനത്തിന് മുൻപ് കൂടുതൽ പഠനം നടത്തണമെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു. ഇതേതുടർന്ന് ഇപ്പോഴത്തെ സർക്കാർ ഈ ഭൂമി ഉപേക്ഷിക്കുകയായിരുന്നു. പുതുതായി കണ്ടെത്തിയ ഭൂമി സൗജന്യമായി കിട്ടിയതിനേക്കാൾ അനുയോജ്യമാണ് എന്നാണ് എംഎൽഎയുടെ വാദം byte.ck ശശീന്ദ്രൻ കൽപ്പറ്റ mla


Conclusion:മൂന്നുമാസത്തിനകം പുതിയ സ്ഥലത്ത് പരിസ്ഥിതി ആഘാത പഠനം നടത്തി വില ഉൾപ്പെടെ നിശ്ചയിച്ച് നൽകാനാണ് തീരുമാനം
Last Updated :Aug 31, 2019, 1:00 AM IST

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.