ETV Bharat / state

വന സൗഹൃദ സദസ് ഏപ്രിൽ രണ്ട് മുതൽ 28 വരെ; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

author img

By

Published : Apr 3, 2023, 8:22 AM IST

Updated : Apr 3, 2023, 8:45 AM IST

vana souhruda sadass inauguration  cm pinarayi vijayan  chief minister pinarayi vijayan  pinarayi vijayan  wild life attack  wayanad mananthavadi  vana souhruda sadass  forest minister ak saseendran  മാനന്തവാടി  വന സൗഹൃദ സദസ്സ്  വന സൗഹൃദ സദസ്സിന്‍റെ സംസ്ഥാന തല ഉദ്ഘാടനം  വന സൗഹൃദ സദസ്സ് ഉദ്ഘാടനം മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ വന സൗഹൃദ സദസ്സ്  പിണറായി വിജയൻ വന സൗഹൃദ സദസ്സ്  പിണറായി വിജയൻ വയനാട്ടിൽ  എ കെ ശശീന്ദ്രൻ  പിണറായി വിജയൻ
വന സൗഹൃദ സദസ്സ്

ഏപ്രിൽ രണ്ട് മുതൽ 28 വരെയാണ് വന സൗഹൃദ സദസ് നടക്കുക. മനുഷ്യ, വന്യ ജീവി സംഘര്‍ഷം കുറക്കുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ് വന സൗഹൃദ സദസിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി സംസാരിക്കുന്നു

വയനാട്: മാനന്തവാടിയിൽ വന സൗഹൃദ സദസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്നലെയായിരുന്നു വന സൗഹൃദ സദസിന്‍റെ ഉദ്ഘാടനം. വന്യജീവികളുടെ സംരക്ഷണം മാത്രമല്ല വന സംരക്ഷണമെന്നും ആവാസ വ്യവസ്ഥകളുടെ നിലനിൽപ്പും അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വാസയോഗ്യമായി ഇവിടം നിലനിർത്തുക എന്നതാണ്‌ ആവാസവ്യവസ്ഥ എന്നതുകൊണ്ട്‌ അർഥമാക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വന വിസ്‌തൃതി നിലനിർത്താനും സംരക്ഷിക്കാനും സംസ്ഥാനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഒരു മാസത്തിനകം വനയോര ഗ്രാമങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനുള്ള മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാനന്തവാടി സെന്‍റ് പാട്രിക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ വനം-വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്‌ണന്‍, ടി സിദ്ദിഖ്, ജില്ല കലക്‌ടര്‍ ഡോ. രേണുരാജ് തുടങ്ങിയവർ പങ്കെടുത്തു. 51 നിയമസഭ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിശ്ചയിച്ച 20 കേന്ദ്രങ്ങളിലാണ് വന സൗഹൃദ സദസുകൾ നടക്കുക.

വനാതിര്‍ത്തികള്‍ പങ്കിടുന്ന വിവിധ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എംഎല്‍എമാര്‍, വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ജനങ്ങളും വനം വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും ജനങ്ങൾ ‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും മേഖലയില്‍ സൗഹാര്‍ദ അന്തരീക്ഷം സൃഷ്‌ടിക്കാനുമാണ് വന സൗഹൃദ സദസ് കൊണ്ട് സർക്കാർ ലക്ഷ്യമാക്കുന്നത്.

വന സൗഹൃദ സദസ്: മനുഷ്യ, വന്യജീവി സംഘർഷം ലഘൂകരിക്കാൻ കാലോചിതമായ മാറ്റം വരുത്താനാണ് പൊതുജനങ്ങളിൽ നിന്ന് സർക്കാർ അഭിപ്രായം തേടുന്നത്. ഇതിന്‍റെ ഭാഗമായാണ് 20 കേന്ദ്രങ്ങളിലായി വന സൗഹൃദ സദസ് സംഘടിപ്പിക്കുന്നത്. ഇതിലൂടെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുകയും വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും കൃഷി നാശം സംഭവിച്ചവർക്കും യുദ്ധകാല അടിസ്ഥാനത്തിൽ നഷ്‌ടപരിഹാരം നൽകുകയും ചെയ്യും.

മനുഷ്യ, വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിന് പൊതുജനങ്ങളിൽ നിന്നും വിദഗ്‌ധരിൽ നിന്നും മാർഗനിർദേശങ്ങൾ സ്വീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്‌ത പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത് എന്നും അവയ്‌ക്ക് വ്യത്യസ്‌ത പരിഹാരങ്ങള്‍ ആണ് ആവശ്യമെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിലയിടത്ത് കാട്ടാനയാണ് പ്രശ്‌നമെങ്കില്‍ ചിലയിടത്ത് കുരങ്ങുകളാണ് പ്രശ്‌നമെന്നും മന്ത്രി പറയുകയുണ്ടായി.

ഇവ പരിഹരിക്കുന്നതിന് കേന്ദ്ര നിയമങ്ങൾ പ്രകാരമുള്ള കർശന നടപടിക്രമങ്ങളില്‍ കാലതാമസം വരുന്നുണ്ട്. ഇതിനായി പ്രാദേശിക തലത്തിൽ പരിഹാരം കാണുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് വച്ച് ഏപ്രിൽ 28നാണ് പരിപാടിയുടെ സമാപനം. ഇതിന് പുറമെ താലൂക്ക് തലങ്ങളിൽ അദാലത്ത് സംഘടിപ്പിക്കുകയും ഇതിലൂടെ പുതുതായി ലഭിക്കുന്ന പരാതികളും അപേക്ഷകളും പരിശോധിച്ച് തീർപ്പാക്കുകയും ചെയ്യും.

Also read: ജനത്തിന് അഭിപ്രായം പറയാം: മനുഷ്യ, വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പദ്ധതി ആലോചിച്ച് സർക്കാർ

Last Updated :Apr 3, 2023, 8:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.