ETV Bharat / state

വയനാട്ടില്‍ സർക്കാർ മെഡിക്കൽ കോളജ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

author img

By

Published : Nov 28, 2019, 10:57 PM IST

Updated : Nov 28, 2019, 11:38 PM IST

വയനാട് വാര്‍ത്ത  വയനാട്ടില്‍ സർക്കാർ മെഡിക്കൽ കോളജ്  ഷഹലയുടെ മരണം  government medical college in Wayanad  Wayanad latest news  shahala death
സർക്കാർ മെഡിക്കൽ കോളജ്

കഴിഞ്ഞ ഒന്നര വർഷത്തിനിടെ വയനാട്ടിൽ നിന്ന് ഒരു ലക്ഷത്തോളം പേരാണ് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിനെ ആശ്രയിച്ചത്

വയനാട്: ഷഹലയുടെ മരണത്തോടെ വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളജ് ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ഒപ്പം വിവാദങ്ങളും കനക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ വയനാട്ടിൽ നിന്ന് ഒരു ലക്ഷത്തോളം പേരാണ് വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിനെ ആശ്രയിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയവർക്ക് പുറമെയാണിത്.

വയനാട്ടില്‍ സർക്കാർ മെഡിക്കൽ കോളജ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജില്ലാ ആശുപത്രിയിൽ സൗകര്യങ്ങൾ കൂട്ടിയതും സ്വകാര്യ മെഡിക്കൽ കോളജ് വയനാട്ടിൽ വന്നതും കോഴിക്കോട് മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണം അല്‍പം കുറച്ചിട്ടുണ്ട്. എങ്കിലും വയനാട്ടിലെ പാവപ്പെട്ട രോഗികളുടെ അവസാന ആശ്രയം കോഴിക്കോട് മെഡിക്കൽ കോളജ് തന്നെയാണ്. അതേസമയം വയനാട്ടിൽ മെഡിക്കൽ കോളജ് എവിടെ തുടങ്ങും എന്ന കാര്യത്തിൽ വിവാദം തുടരുകയാണ്. കഴിഞ്ഞ സർക്കാർ മെഡിക്കൽ കോളജിന് തറക്കല്ലിട്ട മടക്കിമലയിൽ തന്നെ മെഡിക്കൽ കോളജിന്‍റെ പണി തുടങ്ങണം എന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ ചുണ്ടേലിൽ പുതിയ സ്ഥലം കണ്ടെത്തിയ സ്ഥലത്ത് പണി തുടങ്ങാനാണ് സംസ്ഥാന സർക്കാർ തീരുമാനം.

Intro:തുടർച്ചയായി ആറാം വർഷം അറബനമുട്ടിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിലെത്തുന്ന സി കെ ജി സ്കൂളിന് ഇക്കുറി മൂന്നാം സ്ഥാനം. കലോത്സവത്തിൽ ആദ്യമായി അറബനമുട്ടിൽ അമുസ്സീം ബൈത്ത് പാടുന്നു എന്ന പ്രത്യേകതയും ഈ സംഘത്തിനുണ്ട്.
കലോത്സവ വേദിയിൽ നിന്ന് ആർ ബിനോയ് കൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്.


Body:.


Conclusion:.
Last Updated :Nov 28, 2019, 11:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.