ETV Bharat / state

കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: ഒരാൾക്ക് ഗുരുതര പരിക്ക്

author img

By

Published : Jan 30, 2023, 6:45 PM IST

Updated : Jan 30, 2023, 7:25 PM IST

accident  wadakkanchery Explosion  firecrackers shed  firecrackers shed Explosion  kundannoor explosion  wadakkanchery news  explosion news  വെടിക്കെട്ട് പുരയിൽ സ്ഫോടനം  കുണ്ടന്നൂരിൽ സ്ഫോടനം  വടക്കാഞ്ചേരിയിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം  വെടിക്കെട്ട് അപകടം  വടക്കാഞ്ചേരി വാർത്തകൾ
കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം

കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ നടന്ന സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്

കുണ്ടന്നൂരിൽ വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തുന്നു

തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മണിയെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഇന്ന്(30.01.2023) വൈകുന്നേരം അഞ്ചു മണിയോടെ രണ്ടു തവണയായാണ് സ്‌ഫോടനമുണ്ടായത്. വെടിക്കെട്ട് നിർമാണശാലയ്‌ക്ക് അകത്ത് ഉണ്ടായ തീപ്പിടിത്തത്തെ തുടർന്നാണ് സ്ഫോടനം നടന്നത്. കിലോമീറ്ററുകൾക്കപ്പുറംവരെ പ്രകമ്പനം അനുഭവപ്പെട്ടു.

ശ്രീനിവാസൻ എന്ന ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടമുണ്ടായത്. തൃശൂർ പൂരത്തിന് അടക്കം വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന മേഖലയാണ് ഇത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

പ്രദേശത്ത് ഇനിയും പൊട്ടാതെ കിടക്കുന്ന പടക്കങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

Last Updated :Jan 30, 2023, 7:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.