ETV Bharat / state

തൃശൂർ കൊലപാതം: പ്രതികളെ തിരിച്ചറിഞ്ഞു, ആരോപണങ്ങൾ തള്ളി ബിജെപി

author img

By

Published : Oct 5, 2020, 2:30 PM IST

തൃശൂർ കൊലപാതകം  തൃശൂർ കൊലപാതകം പ്രതികൾ  എ.സി മൊയ്‌തീൻ ആരോപണം  thrissur murder latest news  thrissur murder accused identified  bjp denied allegations thrissur murder
POLICE

ബിജെപിക്കോ സംഘപരിവാറിനോ സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്‌ണന്‍. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യം.

തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കൊല്ലപ്പെട്ട സനൂപിനൊപ്പം ഉണ്ടായിരുന്നവരിൽ പരിക്കേറ്റവരുടെ മൊഴി പ്രകാരം എട്ട് പേർ സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ നാല് പേരാണ് സനൂപിനെയും സംഘത്തെയും ആക്രമിച്ചത്. ഇവർ ബിജെപി - ബജ്‌രംഗ്‌ദൾ പ്രവർത്തകരാണെന്ന് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇവരിൽ നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിക്കൊന്നതെന്നും സനൂപിനൊപ്പമുണ്ടായിരുന്നവർ മൊഴി നൽകി. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു. ഇതോടെ സനൂപിനൊപ്പമുണ്ടായിരുന്നവരെ പിന്തുടർന്ന് കുത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴി.

തൃശൂർ കൊലപാതകത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു; ആരോപണങ്ങൾ തള്ളി ബിജെപി

അതേസമയം ബിജെപിക്കോ സംഘപരിവാറിനോ സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണം. മന്ത്രി എ.സി മൊയ്‌തീനിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണ്. ഇത് അനാവശ്യ സംഘര്‍ഷത്തിന് ഇടയാക്കും. മൊയ്‌തീൻ സംയമനത്തോടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

ഞായറാഴ്‌ച രാത്രിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് മന്ത്രി എ.സി മൊയ്‌തീൻ ആരോപിച്ചിരുന്നു. സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സാരമല്ലാത്ത പരിക്കുള്ള ഒരാൾ ആശുപത്രി വിട്ടു. ഒരാളുടെ നില ഗുരുതരമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.