ETV Bharat / state

Palakkad Wins in State School Sports Meet സംസ്ഥാന സ്‌കൂള്‍ കായികമേള: ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാടിന് വീണ്ടും കിരീടം

author img

By ETV Bharat Kerala Team

Published : Oct 20, 2023, 7:44 PM IST

Updated : Oct 20, 2023, 9:11 PM IST

Palakkad Wins in 65th State School Sports Meet  65th State School Sports Meet  State School Sports Meet updates  State School Sports Meet in thrissur  Palakkad Wins State School Sports Meet  സംസ്ഥാന സ്‌കൂള്‍ കായികമേള  ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാടിന് കിരീടം  65 ാം സംസ്ഥാന കായിക മാമാങ്കം  ഒന്നാമതായി ഐഡിയൽ ഇഎച്ച്എസ്എസ് കടക്കശ്ശേരി  സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പാലക്കാടിന് കിരീടം
Palakkad Wins in State School Sports Meet

State School Sports Meet : സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ തുടർച്ചയായി മൂന്നാം തവണയാണ് പാലക്കാട്‌ എതിരില്ലാതെ മികച്ച നേട്ടം കരസ്ഥമാക്കുന്നത്.

തൃശൂർ: ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാട് വീണ്ടും കിരീടം ചൂടി. കൗമാര കുതിപ്പിന്‍റെ കരുത്ത് വിളിച്ചോതിയ 65-ാമത് സംസ്ഥാന കായിക മാമാങ്കത്തിൽ പാലക്കാട് 266 പോയിന്‍റ്‌ നേടി ഒന്നാം സ്ഥാനം നേടി ആധിപത്യം ഉറപ്പിച്ചു (Palakkad Wins in State School Sports Meet). 28 സ്വർണ്ണവും 27 വെള്ളിയും 12 വെങ്കലവുമാണ് പാലക്കാട് കൊയ്തെടുത്തത്.

പാലക്കാട്‌ തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ മികച്ച നേട്ടം കരസ്ഥമാക്കിയത്. 168 പോയിന്‍റ്‌ നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 13 സ്വർണ്ണവും 22 വെള്ളിയും 20 വെങ്കലവും നേടി.

കോഴിക്കോട് ജില്ല 95 പോയിന്‍റോടെ മൂന്നാം സ്ഥാനത്തെത്തി. പത്ത് സ്വർണ്ണവും ഏഴ് വെളളിയും 12 വെങ്കലവും നേടി. 88 പോയിന്‍റോടെ എറണാകുളം നാലാം സ്ഥാനവും 59 പോയിന്‍റോടെ തിരുവനന്തപുരം അഞ്ചാം സ്ഥാനവും നേടി. ആതിഥേയരായ തൃശൂർ 25 പോയിന്‍റ്‌ നേടി ഒമ്പതാം സ്ഥാനത്താണ്.

മലപ്പുറം ജില്ലയിലെ ഐഡിയൽ ഇഎച്ച്എസ്എസ് കടക്കശ്ശേരി 57 പോയിന്‍റ്‌ നേടി സ്‌കൂൾ തലത്തിൽ ഒന്നാമതായി. 46 പോയിന്‍റ്‌ നേടിയ എറണാകുളം കോതമംഗലം മാർബേസിൽ എച്ച്എസ്എസ് രണ്ടാം സ്ഥാനവും 43 പോയിന്‍റുമായി പാലക്കാട് ജില്ലയിലെ കെഎച്ച്എസ് കുമരംപുത്തൂർ മൂന്നാം സ്ഥാനവും നേടി.

മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കായിക താരങ്ങൾക്ക് 2000 രൂപയും രണ്ടാം സ്ഥാനം ലഭിച്ചവർക്ക് 1500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1250 രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകി. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച ജില്ലകൾക്ക് യഥാക്രമം 2,20,000 രൂപയും 1,65,000 രൂപയും 1,10,000 രൂപയും സമ്മാനതുക നൽകി. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരായ കുട്ടികൾക്ക് 4 ഗ്രാം സ്വർണ്ണപതക്കവും സമ്മാനമായി നൽകി.

കൂടാതെ സംസ്ഥാന റെക്കോഡ് സ്ഥാപിച്ച കായിക താരങ്ങൾക്ക് 4000 രൂപ വീതവും സമ്മാന തുക നൽകി. ബെസ്‌റ്റ്‌ സ്‌കൂൾ, ഒന്നും രണ്ടും സ്ഥാനങ്ങൾ തുടങ്ങി അമ്പതോളം ട്രോഫികൾ വിജയികൾക്ക് സമ്മാനമായി നൽകി.

അതേസമയം സംസ്ഥാന സ്‌കൂൾ കായിക മേള ഈ മാസം 17ന് വൈകിട്ട് 3.30ന് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയായിരുന്നു ഉദ്ഘാടനം ചെയ്‌തു. പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശൂർ ജില്ല സംസ്ഥാന കായിക മാമാങ്കത്തിന് ആതിഥേയരായത്.

ALSO READ: Kerala school Kalolsavam| സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്; ശാസ്‌ത്രമേള തലസ്ഥാനത്ത്

സംസ്ഥാന സ്‌കൂൾ കലോത്സവം: 62ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകും. അതേസമയം സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള തിരുവനന്തപുരത്താണ് നടക്കുക. ടിടിഐ കലോത്സവത്തിന് പാലക്കാടും വേദിയാകും (Kerala School Kalolsavam In January).

സ്‌കൂൾ കലോത്സവം ജനുവരിയിലും സ്പെഷ്യൽ സ്‌കൂൾ മേള നവംബറിലും ശാസ്ത്രമേള ഡിസംബറിലുമാണ് നടക്കുക. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലോത്സവത്തിന് എറണാകുളത്ത് വേദിയൊരുങ്ങും.

Last Updated :Oct 20, 2023, 9:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.