ETV Bharat / state

Case Against Suresh Gopi: സഹകരണ കൊള്ളയ്‌ക്കെതിരെ പദയാത്ര, നടൻ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്

author img

By ETV Bharat Kerala Team

Published : Oct 12, 2023, 7:31 AM IST

Updated : Oct 12, 2023, 8:16 AM IST

സഹകരണ കൊള്ളയ്‌ക്കെതിരെ പദയാത്ര  പദയാത്ര നടത്തിയതിന് കേസ്  നടൻ സുരേഷ് ​ഗോപിക്കെതിരെ കേസ്  കരുവന്നൂർ ബാങ്ക് തട്ടിപ്പ്  പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കെതിരെ കേസ്  സുരേഷ് ​ഗോപി  Suresh Gopi  karuvannur Bank Scam  Case Against Suresh Gopi  Case Against Suresh Gopi Regarding Padayatra
Karuvannur Bank Scam Case Against Suresh Gopi

Case Against Suresh Gopi Regarding Padayatra: പദയാത്ര നടത്തി ഗതാഗതടസം സൃഷ്‌ടിച്ചതിന് നടൻ സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ : സഹകരണ കൊള്ളയ്‌ക്കെതിരെ (Karuvannur Bank Scam) കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര (Padayatra) നടത്തിയതിന് നടൻ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത് പൊലീസ് (Case Against Suresh Gopi). സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കൾക്കുമെതിരെ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പദയാത്ര നടത്തി ഗതാഗതടസം സൃഷ്‌ടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഈ മാസം രണ്ടിനായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്‌ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്‌ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്‌ഘാടനം ചെയ്‌തത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു.

കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ അഭിവാദ്യമർപ്പിക്കാനെത്തിയത്. സഹകരണ മേഖലയിൽ കേരളം കണ്ട ഏറ്റവും വലിയ കൊള്ളയായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പ് എന്നാണ് ഉയരുന്ന ആക്ഷേപം. ബാങ്കിൽ 219 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിന് പിന്നാലെ വർഷങ്ങളായി സിപിഎം നിയന്ത്രണ ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നു. 2011- 2012 കാലയളവിലാണ് കരുവന്നൂർ ബാങ്കിൽ കൊള്ള നടന്നതായി കണ്ടെത്തിയിട്ടുള്ളത്.

വ്യാജ രേഖകൾ കാണിച്ചും മൂല്യം ഉയർത്തിക്കാണിച്ചും ക്രമരഹിതമായി വായ്‌പ നൽകിയതുൾപ്പടെ വിവിധ രീതിയിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്ക് ജീവനക്കാരന്‍റെ പരാതിയിലായിരുന്നു അന്വേഷണം. നിലവിൽ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിലെ ഉന്നത നേതാക്കൾ ഉൾപ്പടെ നിരവധിപേർ കേസിൽ നിരീക്ഷണത്തിലാണ്.

Also Read : BJP Padayatra On Karuvannur Scam : നിഷ്‌ഠൂരത നേരിട്ട നിക്ഷേപകര്‍ക്കൊപ്പമെന്ന് സുരേഷ്‌ ഗോപി ; കരുവന്നൂര്‍ വിഷയത്തില്‍ പദയാത്രയുമായി ബിജെപി

പിടിവീണത് നേതാക്കളുടെ കയ്യിൽ : എംഎൽഎ എ സി മൊയ്‌തീന്‍റെ വസതിയിൽ വരെ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. നിരവധി പേരെ ഇഡി ഇതിനകം കേസിൽ ചോദ്യം ചെയ്‌ത് കഴിഞ്ഞു. അതിനിടെ ബാങ്കിൽ പണം തിരികെ അടച്ചിട്ടും വസ്‌തുവിന്‍റെ രേഖകൾ തിരികെ തന്നില്ലെന്ന പരാതിയുമായി ഉപഭോക്താക്കളിൽ പലരും രംഗത്തുവന്നിരുന്നു. എന്നാൽ ബാങ്കിലെ രേഖകൾ ഇഡി റെയ്‌ഡ് പിടിച്ചെടുത്ത സാഹചര്യത്തിൽ രേഖകൾ തങ്ങളുടെ പക്കൽ ഇല്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി.

ഇടപെട്ട് ഹൈക്കോടതി : സംഭവത്തിൽ ഉപഭോക്താവ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ, ഇഡി പിടിച്ചെടുത്ത ആധാരങ്ങളിൽ തിരിച്ചടവ് പൂർത്തിയായവ അപേക്ഷ നൽകി ഇഡിയിൽ നിന്നും തിരികെ വാങ്ങാനായിരുന്നു ഹൈക്കോടതി കരുവന്നൂർ സഹകരണ ബാങ്കിനോട് നിർദേശിച്ചത്. അതേസമയം, ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകാൻ വേണ്ട എല്ലാ നടപടികളും ഉടൻ കൈകൊള്ളുമെന്ന് സർക്കാരും അറിയിച്ചിരുന്നു.

Also Read : HC To Karuvannur Bank | കരുവന്നൂർ തട്ടിപ്പ് : വായ്‌പ തിരിച്ചടച്ചവരുടെ ആധാരം ഇഡിയിൽ നിന്ന് വാങ്ങി തിരികെ നൽകണമെന്ന് ബാങ്കിനോട് ഹൈക്കോടതി

Last Updated :Oct 12, 2023, 8:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.