ആദ്യക്ഷരം കുറിച്ച് പതിനായിരങ്ങൾ, വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് വൻ തിരക്ക്

author img

By

Published : Oct 5, 2022, 5:06 PM IST

Etv Bhara'Vidyarambham': Toddlers step into the world of knowledge in Kerala on Vijayadasamit

പൂജപ്പുര സരസ്വതി ദേവി ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവി ക്ഷേത്രം, വടക്കൻ പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളില്‍ രാവിലെ അഞ്ച് മണി മുതല്‍ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകൾ തുടങ്ങി.

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ അറിവിന്‍റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്ത് നടന്നു. പൂജപ്പുര സരസ്വതി ദേവി ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവി ക്ഷേത്രം, വടക്കൻ പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളില്‍ രാവിലെ അഞ്ച് മണി മുതല്‍ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകൾ തുടങ്ങി.

ആദ്യക്ഷരം കുറിച്ച് പതിനായിരങ്ങൾ, വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് വൻ തിരക്ക്

സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ, അധ്യാപകർ, പൂജാരിമാർ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, ശശി തരൂർ എംപി എന്നിവർ ഇത്തവണ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നല്‍കിയവരില്‍ പ്രമുഖരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.