ETV Bharat / state

കളമശ്ശേരി സ്‌ഫോടനം: സംഭവ സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസിക പിന്തുണ ഉറപ്പാക്കും; മന്ത്രി വീണ ജോർജ്

author img

By ETV Bharat Kerala Team

Published : Oct 31, 2023, 6:32 PM IST

Kerala health department offers mental health aid to blast affected  mental health aid  Kalamassery Blast  Kalamassery Blast affected  Kerala health department offers  health department offers mental health support  veena george provide mental health support  veena george on kalamassery blast  കളമശ്ശേരി സ്‌ഫോടനം  സ്‌ഫോടനത്തിലുളളവർക്ക് മാനസിക പിന്തുണ ഉറപ്പാക്കും  മാനസികാരോഗ്യ ടീമിന്‍റെ സഹായം  സ്ഫോടനത്തിന്‍റെ ആഘാതം മൂലമുളള മാനസിക പ്രശ്‌നങ്ങള്‍  കളമശ്ശേരി സ്‌ഫോടനം മാനസിക പ്രശ്‌നങ്ങള്‍പരിഹരിക്കും  വീണാ ജോർജ് കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച്  എല്ലാ വ്യക്തികൾക്കും മാനസിക പിന്തുണ  മാനസികാരോഗ്യ പരിപാടി  മാനസിക പിന്തുണ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ്  Veena George offers mental health aid
Veena George offers mental health aid

Kalamassery Blast : സ്ഫോടനത്തിന്‍റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മാനസികാരോഗ്യ ടീമിന്‍റെ സഹായം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു

തിരുവനന്തപുരം: കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാർത്ഥനായോ​ഗത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന എല്ലാ വ്യക്തികൾക്കും മാനസിക പിന്തുണ നൽകുമെന്ന് കേരള സർക്കാർ ചൊവ്വാഴ്‌ച പ്രഖ്യാപിച്ചു. സ്ഫോടനത്തിന്‍റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്‍റെ സഹായം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മാനസികാരോഗ്യ പിന്തുണ ലഭ്യമാക്കാൻ മാനസികാരോഗ്യ പരിപാടികളിലൂടെയും ടെലി കൗൺസിലിംഗിലൂടെയും അടിയന്തരമായി ഒരു ഹെൽപ്പ് ലൈൻ (14416) സ്ഥാപിച്ചിട്ടുണ്ടെന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച് മന്ത്രി പറഞ്ഞു.

അതേസമയം സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സ്‌ഫോടനം നടന്ന യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തത് എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്. മന്ത്രിയുടെ പ്രസ്‌താവന പ്രകാരം 53 പേരാണ് നിലവിൽ വൈദ്യസഹായം തേടിയിട്ടുളളത്. അതേസമയം 21 പേർ സ്‌ഫോടനത്തെ തുടർന്ന് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്.

ഇവരിൽ കളമശ്ശേരി മെഡിക്കൽ കോളജ് (3), രാജഗിരി ആശുപത്രി (4), എറണാകുളം മെഡിക്കൽ സെന്‍റർ (4) സൺറൈസ് ഹോസ്‌പിറ്റൽ (2), ആസ്‌റ്റർ മെഡിസിറ്റി (2), കോട്ടയം മെഡിക്കൽ കോളജ് (1) തുടങ്ങിയ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) 16 പേരെ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും പ്രസ്‌താവനയിൽ പറയുന്നു. വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് ഹെൽത്ത് ഡയറക്‌ടറും വിവിധ മെഡിക്കൽ കോളജ് ആശുപത്രികളിലെ വിദഗ്‌ധ ഡോക്‌ടർമാരും അടങ്ങുന്ന 14 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില വിദഗ്‌ധ സംഘം നിരീക്ഷിക്കും. അതേസമയം മാരകമായ സ്‌ഫോടനം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം തൃശൂർ ജില്ലയിലെ കൊടകര പൊലീസ് സ്‌റ്റേഷനിൽ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമിനിക് മാർട്ടിൻ എന്നയാൾ കീഴടങ്ങിയിരുന്നു. യഹോവാ സാക്ഷികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന താൻ അവരുമായുള്ള ശക്തമായ എതിർപ്പ് കാരണമാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയതെന്ന് പറഞ്ഞ്‌ സമൂഹ മധ്യത്തിൽ പ്രചരിപ്പിച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിയുടെ കീഴടങ്ങൽ.

അതേസമയം കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതിയായ ഡൊമിനിക്ക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടാതെ പ്രതിയെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ ആവശ്യപ്പെടും. പ്രതിയെ കസ്‌റ്റഡിയിൽ ലഭിച്ച ശേഷമായിരിക്കും സംഭവം നടന്ന സംറ കൺവെൻഷൻ സെന്‍ററിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുക.

ALSO READ:Minister Veena George On Kalamassery Blast: കളമശ്ശേരി സ്‌ഫോടനം: 'അവധിയിലുള്ള ആരോഗ്യ പ്രവർത്തകർ ഉടൻ തിരിച്ചെത്തണം': നിർദേശം നൽകി ആരോഗ്യമന്ത്രി

ആരോഗ്യ പ്രവർത്തകർ തിരിച്ചെത്തണം: കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ അടിയന്തര ചികിത്സ ഒരുക്കാനും അവധിയിലുള്ളവരോട് അടിയന്തരമായി തിരിച്ചെത്താനും ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി (Minister Veena George). ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്കുമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.