ETV Bharat / state

മന്ത്രിക്ക് വേണ്ട, എംഎല്‍എയ്ക്ക് വേണം...ഭരണമുന്നണിയില്‍ തർക്കത്തിന് തുടക്കമിട്ട് ഇലക്‌ട്രിക് ബസ്

author img

By ETV Bharat Kerala Team

Published : Jan 19, 2024, 5:05 PM IST

V K Prasanth Against K B Ganesh Kumar: കെഎസ്ആർടിസിയിൽ ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന കെ ബി ഗണേഷ് കുമാറിൻ്റെ നിലപാടിനെതിരെ സിപിഎം എംഎൽഎ വി.കെ പ്രശാന്ത്.

കെഎസ്ആർടിസി ഇലക്ട്രിക് ബസ്  V K Prasanth  K B Ganesh Kumar  വി കെ പ്രശാന്ത്
V K Prasanth MLA Against K B Ganesh Kumar's Electric Bus Controversy

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇലക്ട്രിക് ബസുകൾ ലാഭകരമല്ലാത്തതിനാൽ ഇനി വാങ്ങില്ലെന്നും, 10 രൂപ ടിക്കറ്റ് നിരക്ക് ഉയർത്തണമെന്നുമുള്ള ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ നിലപാടിനെതിരെ സിപിഎം എംഎൽഎ വി.കെ പ്രശാന്ത്(V K Prasanth MLA on K B Ganesh Kumar electric bus controversy). ഇലക്ട്രിക് ബസുകൾ നയപരമായ തീരുമാനമാണെന്നും, അതിന് കൃത്യമായ മെയിന്‍റനൻസ് ഒരുക്കുകയാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും പ്രശാന്ത് വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലാണ് സിപിഎം എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്.

  • " class="align-text-top noRightClick twitterSection" data="">

തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകളുടെ എണ്ണം വർധിപ്പിച്ച് മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും കൃത്യമായ മെയിന്‍റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. എന്നാൽ വൈദ്യുത ബസുകൾ സർക്കാരിന് നഷ്‌ടമാണെന്നും പലപ്പോഴും തുച്ഛമായ ലാഭം മാത്രമാണ് ലഭിക്കുന്നതെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു.

കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസുകളുടെ നിരക്ക് വർധിപ്പിക്കുമെന്നും, 10 രൂപ നിരക്കിൽ തുടരാൻ സാധിക്കില്ലെന്നും ഇന്നലെ മന്ത്രി ( K B Ganesh Kumar) അറിയിച്ചിരുന്നു. തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക്‌ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കോടി രൂപയോളമാണ് ഇലക്ട്രിക് ബസിന്‍റെ വില. ഈ തുക ഉണ്ടെങ്കിൽ നാല് ഡീസൽ ബസുകൾ വാങ്ങാനാകുമെന്നും, വൈദ്യുത ബസുകൾ ദീർഘദൂര സർവീസിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം സ്വിഫ്റ്റ് ഇപ്പോൾ ലാഭത്തിലാണെന്നും മന്ത്രി പറഞ്ഞു.

കെ ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്: കെഎസ്ആർടിസിയിൽ ഇലക്‌ട്രിക് ബസ് സർവീസുകളുടെ 10 രൂപ ടിക്കറ്റ് തുടരില്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. ജനങ്ങൾ ആവശ്യപ്പെട്ടിട്ടല്ല പത്ത് രൂപ ടിക്കറ്റ് ആക്കിയതെന്നും, ടിക്കറ്റ് നിരക്ക് നിലനിർത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ബസുകൾ എന്നും ഓടണ്ടേയെന്നും അതിനാൽ 10 രൂപ ടിക്കറ്റ് തുടരാൻ ആവില്ലെന്നുമാണ് വാദം.

സർക്കാരിൻ്റെ പൈസ പോകുന്ന കാര്യം താൻ ചെയ്യില്ലെന്നും വന്ദേ ഭാരതിൽ ടിക്കറ്റിന്‍റെ വിലകുറച്ചിട്ടാണോ ആളുകൾ കയറുന്നതെന്നും ഗണേഷ് കുമാർ ചോദിച്ചു. മലയാളികൾക്ക് നല്ല സൗകര്യങ്ങൾ കൊടുത്താൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് ടൂറിസത്തിനായി വാങ്ങിയ പുതിയ ബസുകളുടെ റൂട്ടുകളും നിരക്കും ടൂറിസം മന്ത്രിയുമായി ചർച്ച ചെയ്‌ത് തീരുമാനിക്കും.

നിലവിലെ ഡീസൽ ബസ് ടൂറിസം മുന്നിൽക്കണ്ട് തലശ്ശേരിയിലേക്ക് നൽകും. ഡ്രൈവർക്കും കണ്ടക്‌ടർക്കും വിശ്രമ സൗകര്യം ഒരുക്കിയാൽ മാത്രമേ ഇനി മുതൽ സ്റ്റേ ബസ് അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഇതിൻ്റെ ചുമതല പഞ്ചായത്തോ റസിഡൻ്റ്സ് അസോസിയേഷനോ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാനം ചുറ്റിക്കാണാൻ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കറും: കെഎസ്ആർടിസിയുടെ പുതിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിന്‍റെ ട്രയൽ റൺ (KSRTC Double Decker Electric Bus Trial Run) നടത്തി. കെബി ഗണേഷ് കുമാർ ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും കയറ്റി ഇന്നലെ തിരുവനന്തപുരം നഗരത്തിലൂടെ ബസിൻ്റെ ട്രയൽ റൺ നടത്തി.

Also read: അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി; ബസ് എവിടെ എന്നറിയാന്‍ പുത്തന്‍ ആപ്പ് വരുന്നു, 5 ന് തന്നെ ശമ്പളവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.