ETV Bharat / state

എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി ഇന്ന്

author img

By ETV Bharat Kerala Team

Published : Dec 14, 2023, 7:08 AM IST

Court News  SFI  Students Federation Of India  Sfi Black Flag Protest Case  Governor Of Kerala  sfi black flag protest case bail verdict  kerala government  ജാമ്യാപേക്ഷയില്‍ വിധി ഇന്ന്  ജാമ്യം അനുവദിക്കുമോ  ഗവര്‍ണറുടെ കാറിന് നേരെ കരിങ്കൊടി  എസ് എഫ് ഐ  സര്‍ക്കാര്‍ മൃദു സമീപനം
Sfi Black Flag Protest Case Bail Application Verdict

Sfi Black Flag Protest Case : ഗവർണറുടെ വാഹനത്തിന് നേരെ എസ് എഫ് ഐ പ്രവർത്തകർ കരിക്കൊടി കാണിച്ച കേസിൽ മൃദു സമീപനം സ്വീകരിച്ച് സർക്കാർ. ഏഴു പ്രതികളുടെയും ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി വിധി ഇന്ന് .

തിരുവനന്തപുരം: ഗവർണറുടെ വാഹനത്തിന് നേരെ എസ് എഫ് ഐ പ്രവർത്തകർ കരിക്കൊടി കാട്ടിയ കേസിൽ മൃദു സമീപനം സ്വീകരിച്ച് സർക്കാർ. ഏഴു പ്രതികളുടെയും ജാമ്യ അപേക്ഷയിൽ വാദം പൂർത്തിയായി വിധി ഇന്ന് കോടതി പ്രഖ്യാപിക്കും(sfi black flag protest case bail application verdict today).

തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രനാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 124 IPC നിയമ പരമായി വ്യാഖ്യാനിച്ചാൽ ഇനി ചെയ്യാനിരിക്കുന്ന, ഭാവിയിൽ ചെയ്യാനിരിക്കുന്ന ഗവർണറുടെ നിയമ പരമായ കർത്തവ്യങ്ങൾ തടയാനായി ഉള്ള ഉദ്ദേശ്യത്തോടെ തടഞ്ഞാലേ 124 IPC കുറ്റം നിലനിൽക്കു. ഇവിടെ ഗവർണർ സർവകലാശാലയിൽ നോമിനേഷൻ നടത്തിയത് കഴിഞ്ഞു പോയ നടപടി ആണ്. ചെയ്യാനിരിക്കുന്ന നടപടികൾ തടസം വരുത്തണം എന്ന ഉദ്ദേശ്യത്തിൽ കുറ്റം ചെയ്താലേ 124 IPC നിലനിൽക്കുക ഉള്ളു എന്ന സംശയം അസി. പബ്ലിക് പ്രാസിക്യൂട്ടർ കല്ലംമ്പള്ളി മനു കോടതിയെ അറിയിച്ചു.

ഗവർണറുടെ കാർ കേടുവരുത്തിയത് പൊതുമുതൽ നശീകരണം ആണ് എന്നും, പോലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുയതിയതും ആയ കുറ്റങ്ങൾ നിലനിൽക്കും എന്നും എ പി പി വാദിച്ചു. അത് കൊണ്ട് തന്നെ നടന്നത് പ്രതിഷേധം എന്ന് വ്യാഖ്യാനിക്കാം എന്നും കൂട്ടിച്ചേർത്തു.

ഗവർണർക്ക് നേരെ ഉണ്ടായത് കല്ലേറല്ല പ്രതിഷേധം മാതൃമാണ്. കൂടെ ഗവർണറുടെ ഔദ്യോഗിക ജോലി തടസ്സം ചെയ്തു എന്ന പരാതി പോലീസിനും ഇല്ല. വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം മാത്രമാണ്. ഇത് എങ്ങനെ ആക്രമണം ആകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. നാശനഷ്ട്ടം ഉണ്ടായെങ്കിൽ അത് എത്ര ആയാലും കെട്ടിവയ്ക്കാം എന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു കാശ് കെട്ടിവച്ചൽ എന്തും ചെയ്യാം എന്നാണോ കരുതുന്നത് നിയമം അനുസരിച്ച് ജാമ്യ അപേക്ഷയിൽ വിധി പറയുമെന്ന് കോടതി ഓർമ്മിപ്പിച്ചു. യദുകൃഷ്ണൻ, ആഷിഖ് പ്രദീപ്, ആഷിഷ് ആർ.ജി, ദിലീപ്, റയാൻ, അമൽ, റിനോ സ്റ്റീഫൻ എന്നിവരാണ് കേസിലെ ഏഴ് പ്രതികൾ. ഇതിൽ ആറാം പ്രതി അമലിന് പരീക്ഷ എഴുതാൻ വേണ്ടി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.