ETV Bharat / state

Recruitment Of Social Workers Govt Hospitals: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായത്തിന് സോഷ്യൽ വർക്കർമാർ; ആദ്യഘട്ടം മെഡിക്കൽ കോളജുകളിൽ

author img

By ETV Bharat Kerala Team

Published : Sep 11, 2023, 7:55 AM IST

Updated : Sep 11, 2023, 8:18 AM IST

Health Minister Veen George  Recruitment Of Social Workers Govt Hospitals  MSW orHospital Administration  Services of social workers  സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം  സർക്കാർ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാർ  തിരുവനന്തപുരം  Health news  ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇനിഷ്യേറ്റീവ്  What is Quality Improvement Initiative  Social Workers in district hospitals  ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം  Quality Improvement Initiative
Recruitment of social workers in government hospitals as part of quality improvement initiative

What is Quality Improvement Initiative : സർക്കാർ ആശുപത്രികളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്‌ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയർത്തുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കി നൽകുക എന്നീ ലക്ഷ്യങ്ങളാണ് സംസ്ഥാനത്ത് ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇനിഷ്യേറ്റീവ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ആരംഭിക്കുന്നു (Recruitment Of Social Workers Govt Hospitals). രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സഹായവും മാർഗനിർദേശവും നൽകാനാണ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം സർക്കാർ ആശുപത്രികളിൽ കൊണ്ടുവരുന്നത്. എംഎസ്‌ഡബ്ല്യു അല്ലെങ്കിൽ ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷന്‍ (MSW or Hospital Administration) ബിരുദമുള്ളവരുടെ സേവനമായിരിക്കും ഇതിലൂടെ ലഭിക്കുകയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (Health Minister Veena George) വാർത്ത കുറിപ്പിലൂടെ പറഞ്ഞു.

അത്യാഹിത വിഭാഗത്തില്‍ സമയബന്ധിതമായി മികച്ച ചികിത്സ നല്‍കുന്നതോടൊപ്പം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സഹായകരമാകുന്ന പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരുടെ സഹായം ഉണ്ടാവുക. വിവിധ കോളജുകളില്‍ എംഎസ്‌ഡബ്ല്യു കോഴ്‌സ് പഠിക്കുന്നവർക്ക് ഇന്‍റേൺഷിപ്പിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജുകളില്‍ പരിശീലനം നല്‍കും. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിവിധ കോളജുകളില്‍ നിന്നുള്ള 15 എംഎസ്‌ഡബ്ല്യുക്കാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി. അവര്‍ പഠിച്ച കാര്യങ്ങള്‍ ആശുപത്രി അന്തരീക്ഷത്തില്‍ ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്.

സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം (Services of social workers) ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും വ്യാപിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തിന് പുറമേ ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്ന ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളജുകളില്‍ ആദ്യഘട്ടമായി സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കും. തുടര്‍ന്ന് മറ്റ് മെഡിക്കല്‍ കോളജുകളിലും പദ്ധതി നടപ്പിലാക്കും.

എന്താണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇനിഷ്യേറ്റീവ്..? (What is Quality Improvement Initiative?) : മെഡിക്കല്‍ കോളജുകളില്‍ ജനസൗഹൃദ അന്തരീക്ഷം സൃഷ്‌ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്ത് ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികളുമായും കൂട്ടിരിപ്പുകാരുമായും സൗഹൃദ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് കണ്‍ട്രോള്‍ റൂമും പിആര്‍ഒ സേവനവും ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രി ഉന്നതതല യോഗത്തിൽ നിര്‍ദേശം നല്‍കിയിരുന്നു.

മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്‌തിട്ടുണ്ട്. ഡോക്‌ടര്‍മാര്‍, നഴ്‌സിങ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരടങ്ങുന്ന മള്‍ട്ടി ഡിസിപ്ലിനറി ടീമില്‍ ഒരംഗമായി ഇവര്‍ പ്രവര്‍ത്തിക്കണം. രോഗികളെയും കുടുംബാംഗങ്ങളെയും മറ്റ് ടീമംഗങ്ങളെയും ഏകോപിപ്പിക്കുകയും സഹായിക്കുകയും ചെയ്യണം. രോഗിക്കും കുടുംബത്തിനും അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ രോഗാവസ്ഥ പറഞ്ഞ് കൊടുക്കണം. രോഗികള്‍ക്ക് സഹായകമായ സര്‍ക്കാര്‍ സ്‌കീമുകളെക്കുറിച്ച് മനസിലാക്കിക്കൊടുക്കുകയും സഹായിക്കുകയും വേണം. ഇതോടൊപ്പം ഡിസ്‌ചാര്‍ജിലും ബാക്ക് റഫറലിലും ഡോക്‌ടറെ സഹായിക്കുകയും വേണം.

Last Updated :Sep 11, 2023, 8:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.