ETV Bharat / state

കിട്ടാനുള്ളത് 7 കോടി, ആര്‍സി ബുക്ക് അച്ചടിയും നിലച്ചു; കുടിശിക നല്‍കാതെ പ്രിന്‍റിംഗ് ഇല്ലെന്ന് കരാറുകാര്‍

author img

By ETV Bharat Kerala Team

Published : Dec 16, 2023, 2:35 PM IST

RC book printing stopped in the state  RC book printing stopped  RC book printing stopped due to payment dues  no printing without payment of dues  RC book printing Contractors  RC book printing Contractors stopped printing  ആര്‍സി ബുക്ക് അച്ചടി നിലച്ചു  ആര്‍സി ബുക്ക് അച്ചടി  കുടിശിക നല്‍കാതെ പ്രിന്‍റിംഗ് ഇല്ലെന്ന് കരാറുകാര്‍  ആര്‍സി ബുക്ക് അച്ചടി 7 കോടി കുടിശിക  ആര്‍സി ബുക്ക് അച്ചടി അവസാനിപ്പിച്ച് കരാര്‍ കമ്പനി  സ്‌മാര്‍ട്ട് കാര്‍ഡ്  ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‌ട്രീസ്  സാമ്പത്തിക പ്രതിസന്ധി  ഇടിവി എക്‌സ്‌ക്ലൂസീവ്  ETV Exclusive  kerala Financial crisis
rc-book-printing-stopped

RC book printing stopped in the state, ETV Exclusive : രണ്ട് ലക്ഷത്തോളം അപേക്ഷകള്‍ ആര്‍സി ബുക്കിനായി കാത്തു നില്‍കുമ്പോൾ അച്ചടി അവസാനിപ്പിച്ച് കരാര്‍ കമ്പനി. സ്‌മാര്‍ട്ട് കാര്‍ഡ് തയ്യാറാക്കുന്നതിനായി മാത്രം ജോലിയില്‍ പ്രവേശിച്ച ജീവനക്കാരും പ്രതിസന്ധിയിൽ. ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ്.

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ആര്‍സി ബുക്ക് അച്ചടി നിലച്ചു. കരാര്‍ കമ്പനി പ്രിന്‍റിംഗ് നിര്‍ത്തിയിട്ട് രണ്ടാഴ്‌ചയോളമായി. 7 കോടിയോളം രൂപയാണ് അച്ചടി കരാറെടുത്ത കമ്പനിക്ക് കുടിശികയായി നല്‍കാനുള്ളത്.

രണ്ട് ലക്ഷത്തോളം അപേക്ഷകള്‍ ആര്‍ സി ബുക്കിനായി കാത്തു നില്‍കുമ്പോഴാണ് കരാര്‍ കമ്പനി അച്ചടി അവസാനിപ്പിച്ചത്. ആര്‍ സി ബുക്കും ലൈസന്‍സും പൂര്‍ണമായും സ്‌മാര്‍ട്ട് കാര്‍ഡുകളായി മാറിയതോടെ 2023 ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‌ട്രീസിനാണ് അച്ചടിക്കുള്ള കരാര്‍ നല്‍കിയിട്ടുള്ളത്. ഓഗസ്റ്റ് മാസം മുതലുള്ള കുടിശികയാണിത്.

സ്‌മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നതിന് മുന്‍പ് അതാത് ആര്‍ടിഒകളില്‍ പ്രത്യേകം കരാര്‍ നല്‍കിയാണ് പേപ്പര്‍ ലാമിനേഷനില്‍ ലൈസന്‍സും ആര്‍ സി ബുക്കും തയ്യാറാക്കിയിരുന്നത്. വെയിലേറ്റാല്‍ തെളിയുന്ന എംവിഡിയുടെ ലോഗോ ഉള്‍പ്പടെ 20 ലേറെ പ്രത്യേകതകളാണ് സ്‌മാര്‍ട്ട് കാര്‍ഡിലുള്ളത്. ഇത് പ്രിന്‍റ് ചെയ്യാനായി പ്രത്യേകം കാര്‍ട്രിഡ്‌ജും പ്ലാസ്റ്റിക് പേപ്പറും ആവശ്യമാണ്.

സംസ്ഥാനത്തെ 86 ആര്‍ ടി ഓഫിസുകളിലും ലഭിക്കുന്ന അപേക്ഷ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‌ട്രീസിന്‍റെ പ്രത്യേക സര്‍വറില്‍ ലഭിക്കും. പിന്നീട് എറണാകുളം തേവരയിലെ പ്രസിലാണ് സ്‌മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കുക. പ്രതിദിനം 25000 ത്തോളം സ്‌മാര്‍ട്ട് കാര്‍ഡുകള്‍ ഇവിടെ അച്ചടിക്കാനാകും.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും പണം കൃത്യമായി ലഭിക്കാത്തതിനാല്‍ സ്‌മാര്‍ട്ട് കാര്‍ഡ് തയ്യാറാക്കുന്നതിനായി മാത്രം ജോലിയില്‍ പ്രവേശിച്ച 60 ഓളം ജീവനക്കാരുടെ ഭാവിയും പ്രതിസന്ധിയിലാണ്. ഡിസംബര്‍ മാസത്തില്‍ 50,000 ത്തോളം ആര്‍ സി യും 10,000 ത്തോളം ലൈസന്‍സുമാണ് അവസാനമായി അച്ചടിച്ചത്. ഇതിന്‍റെ ബില്ലിനും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതോടെയാണ് അച്ചടി പൂര്‍ണമായും നിലച്ചത്.

ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് പകരമായി കാഴ്‌ചയില്‍ എടിഎം കാര്‍ഡിന്‍റെ മാതൃകയിലുള്ള സ്‌മാര്‍ട്ട് ലൈസന്‍സ്, ആര്‍ സി ബുക്ക് കാര്‍ഡുകള്‍ ഒക്‌ടോബര്‍ മുതലാണ് വിതരണം ചെയ്‌ത് തുടങ്ങിയത്. 200 രൂപയും തപാല്‍ ചാര്‍ജുമാണ് ഇതിനായി ഗുണഭോക്താക്കളില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കുന്നത്. അതേസമയം കുടിശിക കാരണം ആര്‍സിയും ലൈസന്‍സും എത്തിച്ച് കൊടുക്കുന്നത് അടുത്തിടെ തപാല്‍ വകുപ്പും നിര്‍ത്തിയിരുന്നു.

പിന്നീട് ധനവകുപ്പില്‍ നിന്നും പണം അനുവദിച്ചതിന് ശേഷമാണ് ഇത് പുനസ്ഥാപിച്ചത്. വാഹനങ്ങളുടെ വിൽപനയുടെ തോത് വരുന്ന ക്രിസ്‌മസ് - ന്യൂ ഇയര്‍ കാലത്ത് വര്‍ധിക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധി ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്.

ALSO READ: KTDFC Is In Financial Crisis കടുത്ത സാമ്പത്തിക പ്രതിസന്ധി; അടച്ചുപൂട്ടലിന്‍റെ വക്കില്‍ കെടിഡിഎഫ്‌സി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.