വിനോദയാത്ര കഴിഞ്ഞെത്തിയ സംഘത്തെ വഴിയില്‍ തടഞ്ഞ സംഭവം: പ്രതികളോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം

author img

By

Published : Nov 21, 2022, 10:42 AM IST

വിനോദയാത്ര കഴിഞ്ഞെത്തിയ സംഘത്തെ വഴിയില്‍ തടഞ്ഞ സംഭ  ഫോർട്ട് പൊലീസ്  ഫോർട്ട് ഗേൾസ് മിഷൻ എച്ച്‌എസ്എസ്  വിനോദയാത്ര  തമ്പാനൂർ  school tour  police action against the gang obstructed tour  thiruvananthapuram  thiruvananthapuram fort police station

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിര്‍ദേശം. അധ്യാപകരും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരം: വിനോദയാത്ര കഴിഞ്ഞെത്തിയ സ്‌കൂൾ സംഘത്തെ രാത്രിയിൽ നഗരമധ്യത്തിൽ തടഞ്ഞുനിർത്തിയ സംഘത്തിനെതിരെ പൊലീസ് നടപടിയെടുക്കും. അധ്യാപകരും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരോട് ഇന്ന് ഫോർട്ട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി വേഗത്തിൽ നീക്കുന്നത്.

ഫോർട്ട് ഗേൾസ് മിഷൻ എച്ച്‌എസ്എസില്‍ നിന്നും കോട്ടയത്തേക്ക് ടൂർ പോയി മടങ്ങിയെത്തിയ സംഘത്തെയാണ് ഓൺലൈൻ മാധ്യമ പ്രവർത്തകരെന്ന് അവകാശപ്പെട്ടെത്തിയ സംഘം തമ്പാനൂർ ഓവർ ബ്രിഡ്‌ജിനു സമീപം തടഞ്ഞു നിർത്തി ശല്യം ചെയ്‌തത്. ബസ് അമിത വേഗത്തിലായിരുന്നുവെന്നും പൊലീസിൽ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു സംഘം ബസ് തടഞ്ഞ് കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും തടഞ്ഞുവച്ചത്. എന്നാൽ സംഘം ദീർഘദൂരം തങ്ങളെ പിന്തുടർന്നു ശല്യം ചെയ്യുകയായിരുന്നുവെന്ന് അധ്യാപകരും കുട്ടികളും പറഞ്ഞു.

ഡ്രൈവറെയടക്കം അസഭ്യം പറഞ്ഞതായും സ്‌കൂളിലേക്ക് ബസ് എത്തിയ സമയത്തും സംഘം പിന്തുടർന്നു ഒരു മണിക്കൂറോളം സ്‌കൂൾ അധികൃതരുമായി വാക്കുതർക്കമുണ്ടാക്കിയതായി ഇവര്‍ വ്യക്തമാക്കി. ഫോർട്ട് പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഘം പിൻവാങ്ങിയത്.

More Read: വിനോദയാത്ര കഴിഞ്ഞെത്തിയ സ്‌കൂൾ സംഘത്തെ തടഞ്ഞുനിര്‍ത്തിയതായി പരാതി; എത്തിയത് ഓൺലൈൻ മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.