ETV Bharat / state

150 കിലോ നിരോധിത പാൻമസാല പിടികൂടി

author img

By

Published : Feb 16, 2019, 8:50 PM IST

പാൻമസാല

പിടികൂടിയത് വിപണിയിൽ ആറു ലക്ഷത്തിലധികം രൂപ വില വരുന്ന പാൻമസാലകൾ. പ്രതികൾക്ക് എതിരെ കോൾപ്പാ ആക്ട് പ്രകാരവും, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു.

നെയ്യാറ്റിൻകരയിൽ 150 കിലോ നിരോധിത പാൻമസാല കാറിൽ കടത്താൻ ശ്രമിച്ച രണ്ടു പേർ എക്സൈസ് സംഘത്തിന്‍റെ പിടിയിൽ. കരുനാഗപ്പള്ളി സ്വദേശികളായ ഷാജഹാൻ(39), നൗഷാദ്(31) എന്നിവരാണ് പിടിയിലായത്.

വിപണിയിൽ ആറു ലക്ഷത്തിലധികം രൂപ വില വരുന്ന പാൻമസാലകളാണ് എക്സൈസ് സംഘം പിടികൂടിയത്. തമിഴ്നാട്ടിലെ കളിയിക്കാവിളയിൽ നിന്ന് കരുനാഗപ്പള്ളിയിൽ എത്തിക്കാൻ കൊണ്ടു പോകവേയാണ് പിടിയിലായത്. വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി ഉൽപന്നങ്ങളുടെ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് പറഞ്ഞു. പാലക്കടവ് ചെക്ക് പോസ്റ്റിലൂടെ നിർത്താതെ പോയ കാറിനെ കുറിച്ച് നെയ്യാറ്റിൻകര റെയ്ഞ്ചിൽ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. പന്ത്രണ്ടു ചാക്കുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്.

പാൻമസാല
പ്രതികൾക്ക് എതിരെ കോപ്പാ ആക്ട് പ്രകാരവും, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.


Intro:Body:

നെയ്യാറ്റിൻകരയിൽ കാറിൽ കടത്താൻ ശ്രമിച്ച 150 കിലോ നിരോധിത പാൻമസാലയുമായി രണ്ടു പേർ എക്സയിസ് സംഘത്തിന്റെ പിടിയിൽ.



കരുനാഗപ്പള്ളി സ്വദേശികളായ ഷാജഹാൻ (39) നൗഷാദ് (31) എന്നിവരാണ് പിടിയിലായത് . വിപണിയിൽ ഇതിന് ആറു ലക്ഷത്തിലധികം രൂപ വില വരും. തമിഴ്നാട്ടിലെ കളിയിക്കാവിളയിൽ നിന്ന് കരുനാഗപ്പള്ളിയിൽ എത്തിക്കാൻ കൊണ്ടു പോയതായിരുന്നു ഉത്പന്നങ്ങൾ .



സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് എക്സയിസ് ഇൻസ്പെക്ടർ അഭിലാഷ് പറഞ്ഞു.



പാലക്കടവ് ചെക്ക് പോസ്റ്റിലൂടെ നിർത്താതെ പോയ കാറിനെ കുറിച്ച് നെയ്യാറ്റിൻകര റെയിഞ്ചിൽ വിവരമറിയിച്ചതിനെ തുടർന്ന് പിൻതുടർന്ന് പിടികൂടുകയായിരുന്നു.

പന്ത്രണ്ടു ചാക്കുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്.പ്രതികൾക്ക് എതിരെ കോൾപ്പാ ആക്ട് പ്രകാരവും, ജുവ നിൽജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് എടുത്തത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.





ബൈറ്റ്..: അഭിലാഷ് (എക്സയിസ് ഇൻസ്പെക്ടർ )





ദൃശ്യങ്ങൾ FTP : Panamasala @ Nta 16 2 19


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.