സ്വര്‍ണക്കടത്ത് വിവാദം: സഭ നിര്‍ത്തി വച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുന്നു

author img

By

Published : Jun 28, 2022, 10:32 AM IST

Updated : Jun 28, 2022, 1:04 PM IST

opposition Adjournment Motion will be debated in the Assembly  Adjournment Motion on the statement of Swapna will be debated in the Assembly  oppositions Adjournment Motion will be debated in the Assembly  സ്വപ്‌നയുടെ രഹസ്യമൊഴി സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം  പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ചയാകും  പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യും  സ്വപ്‌നയുടെ മൊഴി അട്ടിമറിക്കാൻ സർക്കാർ ശ്രമം  kerala Assembly today  കേരള നിയമസഭ സമ്മേളനം  Kerala Legislative Assembly
സ്വപ്‌നയുടെ രഹസ്യമൊഴി സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ചയാകും ()

മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ രഹസ്യമൊഴിയിലെ ഗുരുതര ആരോപണങ്ങൾ അട്ടിമറിക്കാൻ സർക്കാർ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.

തിരുവനന്തപുരം: സ്വപ്‌നയുടെ രഹസ്യമൊഴി സംബന്ധിച്ച അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് ചർച്ച ആരംഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ഇത് രണ്ടാം വട്ടമാണ് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നത്.

മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ രഹസ്യമൊഴിയിലെ ഗുരുതര ആരോപണങ്ങൾ അട്ടിമറിക്കാൻ സർക്കാർ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. വിജിലൻസ് ഡയറക്‌ടറെ ഉപയോഗിച്ച് സ്വപ്‌നയുടെ മൊഴി തിരുത്തി സ്വർണക്കടത്ത് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആശങ്ക ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്ത് നിന്നും ഷാഫി പറമ്പിൽ നൽകിയ നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നത്.

നോട്ടിസ് പരിഗണിച്ച് സ്‌പീക്കർ സർക്കാർ നിലപാട് തേടിയപ്പോൾ ചർച്ചയാകാം എന്ന നിലപാടാണ് മുഖ്യമന്ത്രി അറിയിച്ചത്. ജനങ്ങൾക്ക് അറിയാൻ താൽപര്യമുള്ള വിഷയമായതിനാൽ ചർച്ച ചെയ്യാം എന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. നേരത്തെ സിൽവർലൈൻ വിഷയത്തിലെ അടിയന്തര പ്രമേയം സഭയിൽ ചർച്ച ചെയ്തിരുന്നു.

ALSO READ: 'കെ റെയില്‍ കല്ലിടലിന് ചെലവാക്കിയത് 1.33 കോടി': മുഖ്യമന്ത്രി നിയമസഭയില്‍

Last Updated :Jun 28, 2022, 1:04 PM IST

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.