ETV Bharat / state

No New Nipah Cases Today | ഇന്നും ആശ്വാസം ; പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി

author img

By ETV Bharat Kerala Team

Published : Sep 21, 2023, 9:42 PM IST

Updated : Sep 21, 2023, 9:57 PM IST

Etv Bharat No New Nipah Cases Today Says Health Minister  Health Minister Veena George  New Nipah Cases Today in Kerala  Nipah Kerala  Kozhikode Nipah  പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി  പുതിയ നിപ കേസുകള്‍  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  നിപ ബാധ  നിപ സമ്പര്‍ക്ക പട്ടിക
No New Nipah Cases Today- Says Health Minister

981 People in Contact List | നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം തുടരണം. കൃത്യമായി മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് (No New Nipah Cases Today- Says Health Minister). ഇന്ന് ലഭിച്ച 27 പരിശോധനാഫലങ്ങളും നെഗറ്റീവായതായി മന്ത്രി അറിയിച്ചു. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിരീക്ഷണത്തിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ (Isolation) തന്നെ തുടരണം. കൃത്യമായി മാസ്‌ക് (Mask) ധരിക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്‍റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്‍റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നാണ് യോഗത്തിലെ വിലയിരുത്തൽ. വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കോഴിക്കോടും (Kozhikode) പരിസരപ്രദേശങ്ങളിലും തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

  • " class="align-text-top noRightClick twitterSection" data="">

സംസ്ഥാനത്ത് കഴിഞ്ഞ നാലുദിവസമായി നിപ പോസിറ്റീവ് കേസുകളില്ലെന്ന് ഇന്നലെയും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം തടയാന്‍ സാധിച്ചെങ്കിലും ആശ്വസിക്കാനുള്ള സമയം ആയിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

നിപ വൈറസ് പഠനങ്ങൾക്ക് നേതൃത്വം നൽകിയത് ഐസിഎംആർ (ICMR) ആണ്. മനുഷ്യരിലേക്ക് എങ്ങനെ വൈറസ് എത്തുന്നു എന്നതിന് അവർക്കും ഉത്തരം കണ്ടെത്താനായിട്ടില്ല. എന്തുകൊണ്ട് കോഴിക്കോട് ജില്ലയിൽ (Kozhikode District) നിപ എന്നതിനും ഐസിഎംആറിന് ഉത്തരമില്ലെന്നും മന്ത്രി പറഞ്ഞു.

Also Read: Nipah Infection Suspected In Bengal ബംഗാളിലും നിപ സംശയം: കേരളത്തില്‍ നിന്ന് മടങ്ങിയ തൊഴിലാളി നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍

കോഴിക്കോട് 42 ദിവസം കൂടി നിപ കണ്‍ട്രോൾ റൂം പ്രവർത്തിക്കും. ഇനി പോസിറ്റീവ് കേസുകൾ ഇല്ല എന്നുറപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. "തോന്നയ്ക്കൽ എൻ ഐ വി, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകള്‍ എന്നിവിടങ്ങളിൽ ട്രൂനാറ്റ് പരിശോധന (Truenat Test) നടത്താം. ട്രൂനാറ്റ് ഒരു പ്രാഥമിക പരിശോധന മാത്രമാണ്. നിപയുടെ അന്തിമ പരിശോധന നടത്തി സ്ഥിരീകരണം നൽകേണ്ടത് പൂനെ എൻഐവി ആണ്" -ആരോഗ്യ മന്ത്രി വ്യക്തമാക്കി.

അതേസമയം സമരം പ്രഖ്യാപിച്ച പിജി ഡോക്‌ടർമാരുടെ ആവശ്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിലാണ് എല്ലാവരും. പകർച്ചപ്പനി ഇപ്പോൾ ശ്രദ്ധിക്കേണ്ട സമയമാണെന്നും ആരോഗ്യ വകുപ്പ് ജാഗ്രത കാണിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Last Updated :Sep 21, 2023, 9:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.