ETV Bharat / state

ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവം; കെഎസ്ആർടിസിക്ക് കിട്ടിയത് 38.88 കോടി രൂപ

author img

By ETV Bharat Kerala Team

Published : Jan 19, 2024, 3:36 PM IST

sabarimala  sannidhanam  makaravilakku  ksrtc service
സ്പെഷ്യൽ സർവ്വീസ് നടത്തി കെഎസ്ആർടിസി നേടിയത് 38.88 കോടി രൂപ

മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി സ്പെഷ്യൽ സർവ്വീസ് നടത്തി കെഎസ്ആർടിസി നേടിയത് 38.88 കോടി രൂപ. മണ്ഡലകാലം ആരംഭിച്ചതു മുതൽ പമ്പ - നിലയ്ക്കൽ റൂട്ടിൽ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളുമാണ് നടത്തിയത്.

തിരുവനന്തപുരം: ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി പ്രത്യേക സർവ്വീസ് നടത്തി കെഎസ്ആർടിസി നേടിയത് 38.88 കോടി രൂപ (KSRTC Earned 38.88 Crore By Conducting Special Service On Makaravilakku Utsav). ഇക്കാലയളവിൽ 64.25 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്‌തത്. മണ്ഡലകാലം ആരംഭിച്ചതു മുതൽ പമ്പ - നിലയ്ക്കൽ റൂട്ടിൽ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളുമാണ് നടത്തിയത്.

ജനുവരി 15 ന് മകരജ്യോതി ദർശനം കഴിഞ്ഞെത്തിയ ഭക്തരെയും കൊണ്ട് വൈകീട്ട് 7 മണി മുതൽ ജനുവരി 16 ന് പുലർച്ചെ 3.30 വരെ ഇടവേളയില്ലാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ നടത്തിയതായും ഇതിന് പുറമെ ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകൾ നടത്തിയതായും കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവ്വീസുകളും, ജനുവരി 21 ന് പുലർച്ചെ 4 മണി വരെ ദീർഘദൂര സർവ്വീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ALSO READ : പമ്പയില്‍ കെഎസ്‌ആര്‍ടിസിക്ക് തീപിടിച്ചു; ആളപായമില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.