ETV Bharat / state

'ലഭിക്കുന്ന കത്തുകൾ എല്ലാം കൈമാറാൻ രാജ്ഭവൻ തപാലാപ്പീസല്ല'; ഗവർണറുടെ നടപടി ശരിയല്ലെന്ന് എം വി ഗോവിന്ദൻ

author img

By

Published : Dec 2, 2022, 6:17 PM IST

m v govidan  governor  governor letter controversy  arif muhammed khan  k suredhran  cpim  cpim state secretary  latest news in trivandrum  latest news today  രാജ്ഭവൻ  ഗവർണറുടെ നടപടി  എം വി ഗോവിന്ദൻ  ബിജെപി  മുഖ്യമന്ത്രി  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍  സിപിഎം സംസ്ഥാന സെക്രട്ടറി  കെ സുരേന്ദ്രൻ  നിവേദനം  ഗവര്‍ണര്‍ കത്ത് വിവാദം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ലഭിക്കുന്ന കത്തുകൾ എല്ലാം കൈമാറാൻ രാജ്ഭവൻ തപാലാപ്പീസല്ല'; ഗവർണറുടെ നടപടി ശരിയല്ലെന്ന് എം വി ഗോവിന്ദൻ

ബിജെപി നേതാക്കൾക്കെതിരായ കേസിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരായ കേസിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി നേതാവിന് വേണ്ടി ഗൗരവമായ കേസ് പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിട്ടാണ് സ്വജനപക്ഷപാതം അനുവദിക്കില്ലെന്ന് പറയുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

'ലഭിക്കുന്ന കത്തുകൾ എല്ലാം കൈമാറാൻ രാജ്ഭവൻ തപാലാപ്പീസല്ല'; ഗവർണറുടെ നടപടി ശരിയല്ലെന്ന് എം വി ഗോവിന്ദൻ

നിവേദനം ലഭിച്ചതുകൊണ്ട് കൈമാറി എന്നു പറയുന്നത് ശരിയല്ല. ലഭിക്കുന്ന എല്ലാ നിവേദനങ്ങളും കൈമാറാൻ രാജ്ഭവൻ തപാൽ ആപ്പീസല്ല. രാജ്ഭവനിൽ നിരവധി നിവേദനങ്ങൾ ലഭിക്കാറുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, ഇവയൊന്നും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൈമാറിയിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ നിവേദനം മാത്രമാണ് കൈമാറിയിരിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.