ETV Bharat / state

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29ന്, വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും : ഇ പി ജയരാജന്‍

author img

By ETV Bharat Kerala Team

Published : Dec 24, 2023, 12:16 PM IST

Updated : Dec 24, 2023, 3:35 PM IST

new ministers in Kerala cabinet  EP Jayarajan about oath taking of new ministers  oath taking of new ministers  new ministers of Kerala cabinet  new ministers and their portfolio  പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29ന്  പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ  ഇ പി ജയരാജന്‍  ആന്‍റണി രാജു  അഹമ്മദ് ദേവര്‍കോവില്‍  കേരള മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍  മന്ത്രിസഭ പുനഃസംഘടന
ldf-convener-ep-jayarajan-about-oath-taking-of-new-ministers

New ministers of Kerala cabinet : രാജി സമര്‍പ്പിച്ചത് മന്ത്രിമാരായ ആന്‍റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍. രാജി മന്ത്രിമാരുടെയും കക്ഷികളുടെയും ഉയര്‍ന്ന ബോധത്തിന്‍റെ ലക്ഷണം - ഇ പി ജയരാജന്‍

ഇ പി ജയരാജന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : ഡിസംബർ 29 ന് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ (LDF Convener EP Jayarajan about oath taking of new ministers). പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കേണ്ടത് സർക്കാരാണ് (New ministers in Kerala cabinet). മന്ത്രിമാരായ ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവര്‍ രാജി സമർപ്പിച്ചു. രാജി മന്ത്രിമാരുടെയും കക്ഷികളുടെയും ഉയർന്ന ബോധത്തിന്‍റെ ലക്ഷണമാണ്.

വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും. സത്യപ്രതിജ്ഞയ്ക്ക്‌ ശേഷമാകും വകുപ്പ് മാറ്റത്തിൽ തീരുമാനം. നവകേരള സദസിന് വലിയ ബഹുജന ആകർഷണം ലഭിച്ചുവെന്നും കേരളത്തിലെ ഒട്ടനവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടുകഴിഞ്ഞുവെന്നും ഇ പി ജയരാജൻ പറഞ്ഞു. എൽ ഡി എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇ പി ജയരാജൻ.

നവകേരള സദസിന് ശേഷം മന്ത്രിസഭ പുനഃസംഘടന പരിഗണിക്കുമെന്ന് ഇ പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇന്നലെ (ഡിസംബര്‍ 23) നവകേരള സദസ് വട്ടിയൂര്‍ക്കാവില്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മന്ത്രിസഭ പുനഃസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എല്‍ ഡി എഫ് വേഗത്തിലാക്കുന്നത്. പുനഃസംഘടന വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് ബി നേരത്തേ തന്നെ മുന്നണിയില്‍ പരാതി ഉന്നയിച്ചിരുന്നു.

എന്നാല്‍ നവകേരള സദസിന് ശേഷം പുനഃസംഘടന എന്നായിരുന്നു സി പി എമ്മിന്‍റെ നിലപാട്. ഇതേ തുടര്‍ന്നാണ് താത്കാലികമായി പുനഃസംഘടന വൈകിപ്പിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രണ്ടര വര്‍ഷത്തിന് ശേഷം ഇതുവരെ മന്ത്രിസ്ഥാനം ലഭിക്കാത്ത മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ.

Also Read: അഹമ്മദ് ദേവര്‍കോവിലും ആന്‍റണി രാജുവും രാജിവച്ചു ; കടന്നപ്പള്ളിയും ഗണേഷ്‌ കുമാറും മന്ത്രിസഭയിലേക്ക്

മുന്നണിയിലെ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്), കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍ എന്നിവരാണ് പുതിയ മന്ത്രിമാര്‍. അവസാനമായി ചേര്‍ന്ന മുന്നണി യോഗത്തിന് പിന്നാലെ തങ്ങള്‍ സന്തോഷവാന്മാരാണെന്ന് ഇരു നേതാക്കളും പ്രതികരിച്ചിരുന്നു. അതേസമയം പൂർണ സംതൃപ്‌തിയോടെയാണ് പടിയിറങ്ങുന്നതെന്ന് രാജി സമര്‍പ്പിച്ച ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും മുന്നണി തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് മന്ത്രി ആന്‍റണി രാജു രാജി സമര്‍പ്പിച്ചത്.

Last Updated :Dec 24, 2023, 3:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.