ETV Bharat / state

കെഎസ്ആർടിസി ബസുകളിൽ ഡിജിറ്റൽ പേമെൻ്റ് സിസ്റ്റം; ട്രയൽ റൺ വിജയകരം

author img

By

Published : Mar 3, 2023, 12:01 PM IST

Ksrtc digital payment system trial run  Ksrtc digital payment system  trial run Ksrtc digital payment system  ksrtc  ksrtc payment  Ksrtc digital payment  digital payment ksrtc  കെഎസ്ആർടിസി  കെഎസ്ആർടിസി ബസ്  കെഎസ്ആർടിസി ബസുകളിൽ ഡിജിറ്റൽ പേയ്മെൻ്റ് സിസ്റ്റം  ഡിജിറ്റൽ പേയ്മെൻ്റ് സിസ്റ്റം  ഡിജിറ്റൽ പേയ്മെൻ്റ് സിസ്റ്റം കെഎസ്ആർടിസി ട്രയൽ റൺ  കെഎസ്ആർടിസി ട്രയൽ റൺ  ട്രയൽ റൺ  കെഎസ്ആർടിസി  എൻഡ് ടു എൻഡ് സർവീസ് കെഎസ്ആർടിസി  ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം കെഎസ്ആർടിസി  ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം
കെഎസ്ആർടിസി

അടുത്ത അഴ്‌ച മുതൽ എൻഡ് ടു എൻഡ് സർവീസുകളിൽ ഡിജിറ്റൽ പേമെൻ്റ് സംവിധാനം നടപ്പിലാക്കും. പണമിടപാടുകൾ എളുപ്പമാക്കുക, കലക്ഷൻ സുതാര്യമാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റിന് ഡിജിറ്റൽ പേമെൻ്റ് സിസ്റ്റം വഴി പണം നൽകാനുള്ള സംവിധാനത്തിൻ്റെ ട്രയൽ റൺ വിജയകരം. അടുത്ത അഴ്‌ച എൻഡ് ടു എൻഡ് സർവീസുകളിൽ ഈ സംവിധാനം നടപ്പാക്കും. ഒരു മാസത്തിനുള്ളിൽ സ്വിഫ്റ്റ് ബസുകളിലും ഡീലക്‌സ് മുതൽ മുകളിലേക്ക് ശ്രേണിയിൽപ്പെട്ട ബസുകളിലും ഈ സംവിധാനം നടപ്പാക്കും.

പേരൂർക്കട ഡിപ്പോയിൽ നിന്ന് മണ്ണന്തല- കുണ്ടമൺകടവ് - തിരുമല റൂട്ടിൽ കണ്ടക്‌ടർ ഇല്ലാതെ സർവീസ് നടത്തുന്ന ഫീഡർ ബസിലാണ് ഫോൺ പേ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്. ഇത് വിജയകരമാണെന്നാണ് മാനേജ്മെൻ്റിൻ്റെ വിലയിരുത്തൽ. ഡിജിറ്റൽ പേമെൻ്റ് സംവിധാനം ഒരാഴ്‌ചക്കകം സെൻട്രൽ യൂണിറ്റിൽ നിന്ന് പുതുതായി സർവീസ് ആരംഭിച്ച എൻഡ് ടു എൻഡ് സർവീസുകളിലേക്കാണ് വ്യാപിപ്പിക്കുന്നത്.

കണ്ടക്‌ടർ ഇല്ലാതെ സർവീസ് നടത്തുന്ന തിരുവനന്തപുരം - നെടുമ്പാശേരി, തിരുവനന്തപുരം - ഹൈക്കോടതി എന്നീ ലോ ഫ്ലോർ എസി ബസുകളിലാണ് ഈ സംവിധാനം ഒരാഴ്‌ചക്കകം ഏർപ്പെടുത്തുക. തുടർന്ന് ഏപ്രിലോടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലേക്ക് ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ഏർപ്പെടുത്തും. ഡിസംബർ മാസത്തിൽ ഗതാഗത മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി സാങ്കേതി പ്രശ്‌നങ്ങളെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഡിജിറ്റൽ പേമെൻ്റ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഫീഡർ സർവീസുകളിൽ ഏർപ്പെടുത്തിയത്. പുതിയ പരിഷ്‌കാരത്തിലൂടെ പണമിടപാടുകൾ എളുപ്പമാക്കുന്നതിനും കലക്ഷൻ സുതാര്യമാക്കുന്നതിനുമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ ഈ സംവിധാനം ഭൂരിഭാഗം ബസുകളിലും ഏർപ്പെടുത്തണം എന്നാണ് മന്ത്രി ആൻ്റണി രാജു നിർദേശം നൽകിയത്.

സ്വിഫ്റ്റ് ബസുകളിലും ഡീലക്‌സ് മുതൽ മുകളിലേക്ക് ശ്രേണിയിൽപ്പെട്ട ബസുകളിലും ഫോൺപേ വഴി പണം നൽകാനുള്ള സംവിധാനം ഏപ്രിൽ മാസം മുതൽ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെൻ്റ്. കെഎസ്ആർടിസി ബസുകളിൽ ചില്ലറ ഇല്ലാത്തതിൻ്റെ പേരിൽ യാത്രക്കാരും കണ്ടക്‌ടർമാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾക്ക് ഡിജിറ്റൽ പേമെൻ്റ് സംവിധാനം നിലവിൽ വരുന്നതോടെ പരിഹാരമാകും. എന്നാൽ ക്യൂ ആർ കോഡിലെ തകരാർ കാരണം യാത്രക്കാരുമായി തർക്കം ഉണ്ടാകുന്നതിനെപ്പറ്റി കെഎസ്ആർടിസി ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

യാത്ര ചെയ്യുമ്പോൾ കൈവശം പണം വെക്കുന്നതിന് പകരം ഓൺലൈൻ പേയ്‌മെന്‍റ് സംവിധാനത്തിലുള്ള സൗകര്യം ഒരുക്കണമെന്ന് വർഷങ്ങളായി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സംവിധാനമാണ് ഉടൻ നിലവിൽ വരാൻ ഒരുങ്ങുന്നത്.

വിജയകരമായി തുടരുന്നു ഗ്രാമവണ്ടി പദ്ധതിയും: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമപഞ്ചായത്തുകളിൽ ആരംഭിച്ച പ്രത്യേക കെഎസ്ആർടിസി ബസായ ഗ്രാമവണ്ടി പദ്ധതിയും വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്നലെ നിയമസഭയിൽ അറിയിച്ചിരുന്നു. ഗ്രാമവണ്ടി പദ്ധതി രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട പദ്ധതിയായി മാറിയെന്നും മന്ത്രി ഇന്നലെ നിയമസഭയിലെ ചോദ്യോത്തരവേളയിൽ പരാമർശിച്ചിരുന്നു.

ഗ്രാമപ്രദേശങ്ങളിലേക്കും, പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലേക്കും പൊതുഗതാഗത സൗകര്യം ലഭ്യമാക്കുന്നതിനാണ് ഗ്രാമവണ്ടി പദ്ധതി ആവിഷ്‌കരിച്ചത്.

സ്വിഫ്റ്റിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ: അതേസമയം, കെഎസ്ആർടിസി സ്വിഫ്റ്റിലേക്ക് വാങ്ങിയ പുതിയ 130 സൂപ്പർഫാസ്റ്റ് ബസുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ ആദ്യത്തെ ബസ് ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ബാക്കി 129 ബസുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ എത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.