ETV Bharat / state

ദോഷങ്ങൾ തീർക്കണം, സങ്കേതിക സമിതിയുണ്ടാക്കി കെ റെയില്‍ നടപ്പാക്കണമെന്നും ഡോ.കുഞ്ചെറിയ പി ഐസക്ക്

author img

By

Published : May 4, 2022, 3:29 PM IST

Silver Line Project Kerala  Dr. Kuncheria P Issac krail panel  protest over KRail in Kerala  കെറെയില്‍ സംവാദം  ഡോ.കുഞ്ചെറിയ പി ഐസക്ക് കെറെയില്‍ സംവാദം  കെറെയില്‍ സാങ്കേതിക സമിതി  കെറെയില്‍ പ്രതിഷേധം
കെറെയില്‍ സംവാദം; സര്‍ക്കാര്‍ സങ്കേതിക സമിതിയുണ്ടാക്കണമെന്ന് ഡോ.കുഞ്ചെറിയ പി ഐസക്ക്

ദോഷങ്ങൾ തീർത്ത് കെറെയില്‍ പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്ന്‌ ഡോ.കുഞ്ചെറിയ പി.ഐസക്ക് കെ റെയില്‍ സംവാദത്തില്‍.

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സങ്കേതിക സമിതിക്ക് രൂപം നല്‍കണമെന്ന് കേരള സങ്കേതിക സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി ഐസക്ക്. സില്‍വര്‍ ലൈന്‍ ബദല്‍ സംവാദത്തില്‍ പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെറെയില്‍ സംവാദം; സര്‍ക്കാര്‍ സങ്കേതിക സമിതിയുണ്ടാക്കണമെന്ന് ഡോ.കുഞ്ചെറിയ പി ഐസക്ക്

അടുക്കളയിൽ പോയി കല്ലിടാതെയും സാമൂഹിക ആഘാത പഠനം നടത്താമെന്നും ചില ഉദ്യോഗസ്ഥരുടെ ആവേശമാണ് പ്രശ്‌നങ്ങള്‍ക്ക്‌ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആശങ്ക ന്യായമാണ്. ദോഷങ്ങൾ തീർത്ത് പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കെ റെയിൽ മറ്റു വികസനങ്ങൾക്ക് തുരങ്കം വയ്ക്കുന്നു; ആർവിജി മേനോൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.