ETV Bharat / state

കൊടകര കുഴല്‍പ്പണ കേസ്; പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കോടിയേരി

author img

By

Published : Jun 5, 2021, 5:26 PM IST

kodakara pipe money case  kodiyeri balakrshnan response  കൊടകര കുഴല്‍പ്പണ കേസ്  കോടിയേരി ബാലകൃഷ്ണന്‍  BJP  CPM  ED  ഇഡി
കൊടകര കുഴല്‍പ്പണ കേസ്; പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കോടിയേരി

സത്യം മുഴുവന്‍ പുറത്ത് വരണം. മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമോ അന്വേഷണ സംഘത്തെ വിപുലീകരിക്കണമോ എന്നൊക്കെ തുടര്‍ന്ന് ആലോചിക്കേണ്ട കാര്യമാണെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സത്യം മുഴുവന്‍ പുറത്ത് വരണം. മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമോ അന്വേഷണ സംഘത്തെ വിപുലീകരിക്കണമോ എന്നൊക്കെ തുടര്‍ന്ന് ആലോചിക്കേണ്ട കാര്യമാണെന്നും കോടിയേരി പറഞ്ഞു.

Also Read:കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത്‌ പണം കടത്താൻ: കെ. മുരളീധരന്‍

കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് വിട്ടാല്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അറിയുമ്പോള്‍ തന്നെ അന്വേഷിക്കേണ്ട ഏജന്‍സിയാണ് ഇ.ഡി. അന്വേഷണം വൈകിയത് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു. തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥികൾ അധികമായി ചെലവ് നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം പുറത്ത് വരണം. വൈര്യനിരാതനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.