ETV Bharat / state

ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ; അന്തർദേശീയ അംഗീകാര നിറവിൽ സംസ്ഥാനം

author img

By ETV Bharat Kerala Team

Published : Nov 3, 2023, 6:22 PM IST

Responsible Tourism Global Award 2023: തുടർച്ചയായി രണ്ടാം വർഷമാണ് ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

Kerala tourism  responsible tourism global award 2023  Kerala won responsible tourism global award  Kerala tourism Project  Kerala tourism gets award  ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്  അന്തർദേശീയ അംഗീകാര നിറവിൽ സംസ്ഥാനം  2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ്  കരകൗശല ഉത്പന്നവും തനത് ഭക്ഷണവും ഉറപ്പാക്കാൻ പദ്ധതി  ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികൾ  ടൂറിസത്തിലെ കേരളീയ മാതൃക  അനുഭവേദ്യ ടൂറിസം പദ്ധതികൾ
Kerala tourism gets responsible tourism global award

തിരുവനന്തപുരം : 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കാനായി ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് സംസ്ഥാനത്തെ നേട്ടത്തിന് അർഹമാക്കിയത് (Kerala Tourism Won Responsible Tourism Global Award).

ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്നും റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിക്കുന്നത് തുടർച്ചയായ രണ്ടാം വർഷമാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തർദേശീയ തലത്തിൽ കേരളത്തിൻ്റെ ഖ്യാതി ഉയർത്തുമെന്നും കൂടുതൽ അനുഭവവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: Tourism Investors Meet | ലക്ഷ്യം നിക്ഷേപക സാധ്യത; ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റിനൊരുങ്ങി കേരളം

ടൂറിസം ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് : ടൂറിസം മേഖലയിലെ നിക്ഷേപക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ടൂറിസം ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നവംബര്‍ 16 നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടൂറിസം ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും (Tourism Investors Meet).

ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസായിരിക്കും ചടങ്ങില്‍ അധ്യക്ഷത വഹിക്കുക. അതേസമയം ടൂറിസം സെക്രട്ടറി, ടൂറിസം ഡയറക്‌ടര്‍, ക്ഷണിക്കപ്പെട്ട വ്യവസായികള്‍ എന്നിവരും പങ്കെടുക്കും. പരിപാടിയിൽ വിദേശത്ത് നിന്നടക്കമുള്ള 350 ലധികം വ്യവസായികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൂറിസം വകുപ്പിന്‍റെ പുതിയ പദ്ധതിയായ ഹെലിടൂറിസം പദ്ധതിക്ക് നിക്ഷേപകരുടെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ അഭ്യന്തര സഞ്ചാരികള്‍ക്കായുളള ഹെലികോപ്റ്റര്‍ ഗതാഗതവും ജില്ലകളില്‍ ഹെലി പാഡുകള്‍ നിര്‍മിക്കുന്നതുമാണ് പദ്ധതി. വയനാട്, ഇടുക്കി ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്.

ALSO READ:Kanthalloor Tourism gold medal ഗോൾഡൻ അവാർഡിന്‍റെ തിളക്കത്തില്‍ മികച്ച ടൂറിസം ഗ്രാമമായി കാന്തല്ലൂർ, ലക്ഷ്യം സ്‌ത്രീ സൗഹൃദ ടൂറിസത്തിനുള്ള ലോക അംഗീകാരം

അവാര്‍ഡ്‌ തിളക്കത്തിൽ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ മികച്ച ടൂറിസം ഗ്രാമത്തിനുള്ള ഗോള്‍ഡന്‍ അവാര്‍ഡ്‌ കരസ്ഥമാക്കി ഇടുക്കിയിലെ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത്. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടപ്പിലാക്കിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണ് ഗ്രാമത്തെ അവാർഡിലേക്ക് നയിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്‌ പിടി മോഹന്‍ദാസ് പറഞ്ഞിരുന്നു (Kanthalloor Tourism Gold Medal).

അതേസമയം ഗ്രാമപഞ്ചായത്തിനെ പ്ലാസ്‌റ്റിക് മുക്തമാക്കുക മാത്രമല്ല, പകരം മാലിന്യ സംസ്‌കരണത്തിന് വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്‌തിരുന്നു. പ്ലാസ്‌റ്റിക്‌ കാരി ബാഗുകള്‍ക്ക് പകരം വിനോദ സഞ്ചാരികൾക്ക് തുണി സഞ്ചി നല്‍കുകയും പ്ലാസ്‌റ്റിക് കുപ്പികളില്ലാതെ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധ ജലവും 5 രൂപയ്ക്ക് ഒരു ലിറ്റര്‍ ചൂടുവെള്ളവും വിതരണം ചെയ്യുന്ന കുടിവെള്ള എടിഎമ്മുകള്‍ പഞ്ചായത്തിലെ ടൂറിസം ഇടങ്ങളിലുടനീളം സ്ഥാപിക്കുകയും ചെയ്‌തിരുന്നു.

അതേസമയം ടൂറിസ്‌റ്റുകളുടെ സുരക്ഷ മുൻ നിർത്തി എല്ലാ ടൂറിസം സ്പോട്ടുകളിലും സിസിടിവി സ്ഥാപിക്കുകയും ടൂറിസം കേന്ദ്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി സഞ്ചാരികള്‍ ധാരാളമായി എത്തുന്ന ഇടങ്ങളില്‍ കാന്തല്ലൂരിലെ പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന സ്‌റ്റാളുകള്‍ സ്ഥാപിക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.