ക്രിസ്‌മസ്-പുതുവത്സര ബംപര്‍; ഒന്നാം സമ്മാനം 16 കോടി XD 236433 എന്ന നമ്പറിന്

author img

By

Published : Jan 19, 2023, 3:08 PM IST

Updated : Jan 19, 2023, 4:15 PM IST

kerala Lottery christmas new year bumper announced  ക്രിസ്‌മസ്  പുതുവത്സര ബംപര്‍  പുതുവത്സര ബംപര്‍ തിരുവനന്തപുരത്ത് നറുക്കെടുത്തു  കേരള സംസ്ഥാന ഭാഗ്യക്കുറി  പുതുവത്സര ബംപര്‍ ടിക്കറ്റിന്‍റെ നറുക്കെടുപ്പ്  kerala news updates  latest news in kerala

ക്രിസ്‌മസ്-പുതുവത്സര ബംപര്‍ തിരുവനന്തപുരത്ത് നറുക്കെടുത്തു. XD 236433 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 16 കോടി രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ക്രിസ്‌മസ്- പുതുവത്സര ബംപര്‍ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XD 236433 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് സ്വദേശിയായ മധുസൂദനന്‍ എന്ന ലോട്ടറി ഏജന്‍റാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റിരിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാന തുകയാണ് ക്രിസ്‌മസ് ബംപറിന് ലഭിക്കുക. ഓണം ബംപറാണ് ഏറ്റവും ഉയര്‍ന്ന സമ്മാന തുക ലഭിക്കുന്ന ലോട്ടറി. ഇത്തവണ ബംപര്‍ ടിക്കറ്റ് വില്‍പ്പനയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ആറ് പരമ്പരകളിലായിരുന്നു ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഇത്തവണ പത്ത് പരമ്പരകളായി ടിക്കറ്റ് പുറത്തിറക്കി. ഒരു കോടി രൂപ വീതം പത്ത് നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 1 ലക്ഷം രൂപ, നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍.

രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍:

XA 107077

XB 158053

XC 398288

XD 422823

XE 213859

XF 323942

XH 226052

XJ 349740

XK 110254

XL 310145

രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍:

XA 318789

XB 308901

XC 226859

XD 347760

XE 399982

XF 110909

XH 329923

XJ 429747

XK 295287

XL 124050

XA 174548

XB 107102

XC 301642

XD 159389

XE 375357

XG 203934

XH 238853

XJ 100822

XK 179300

XL 106907

മറ്റ് സമ്മാനങ്ങളും നറുക്കെടുത്തിട്ടുണ്ട്. ധനമന്ത്രി കെ.എന്‍.ബാലഗോലിന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് നറുക്കെടുപ്പുകള്‍ നടക്കുന്നത്. ക്രിസ്‌മസ് പുതുവത്സര ബംപറിനായി ഇത്തവണ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളില്‍ 32.43,908 ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

Last Updated :Jan 19, 2023, 4:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.