ETV Bharat / state

Agricultural award| സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച കര്‍ഷകന്‍ വയനാട് സ്വദേശി റോയ് മോൻ കെ എ

author img

By

Published : Aug 10, 2023, 5:58 PM IST

Updated : Aug 10, 2023, 6:18 PM IST

agricultural award  agricultural  declaration  kerala agricultural award  roy mon k a  minister p prasad  കാര്‍ഷിക അവാര്‍ഡ്  കാര്‍ഷിക അവാര്‍ഡ് പ്രഖ്യാപിച്ചു  മികച്ച കര്‍ഷകന്‍  റോയ് മോൻ കെ എ  ർഷക വനിത  കർഷകതിലകം  തിരുവനന്തപുരം  കൃഷി മന്ത്രി  പി പ്രസാദ്  കൃഷിഭവൻ  ഹൈടെക് കർഷകനുള്ള അവാർഡ്
Agricultural award | സംസ്ഥാനത്ത് കാര്‍ഷിക അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച കര്‍ഷകന്‍ വയനാട് സ്വദേശി റോയ് മോൻ കെ എ

ഏറ്റവും മികച്ച കർഷക വനിതയ്ക്കായുള്ള കർഷകതിലകം അവാർഡ് പത്തനംതിട്ട സ്വദേശി സിന്ധുലേഖ വി കരസ്ഥമാക്കി

കൃഷി മന്ത്രി പി പ്രസാദ് മാധ്യമങ്ങളോട്

തിരുവനന്തപുരം: സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള കൃഷിവകുപ്പിന്‍റെ സിബി കല്ലിങ്കൽ സ്‌മാരക കർഷകോത്മ അവാർഡിന് വയനാട് പുൽപ്പള്ളി സ്വദേശി റോയ് മോൻ കെ എ അർഹനായി. രണ്ട് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്. കൃഷി മന്ത്രി പി പ്രസാദാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഏറ്റവും മികച്ച കർഷക വനിതയ്ക്കായുള്ള കർഷകതിലകം അവാർഡ് പത്തനംതിട്ട സ്വദേശി സിന്ധുലേഖ വി കരസ്ഥമാക്കി. ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള മിത്രാനികേതൻ പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽകൃതർ അവാർഡിന് ആലപ്പുഴ ആറ്റുമുഖം ആയിരത്തി അഞ്ഞൂർ രാജരാമപുരം കൈനടി കായൽ ചെറുകര കായൽ നെല്ലുൽപാദക സമിതിയും അർഹമായി. 35 വയസിന് താഴെയുള്ള കർഷകർക്ക് നൽകുന്ന യുവകർഷക അവാർഡിന് രേഷ്‌മ എൽ ആലപ്പുഴയും മികച്ച യുവകർഷകൻ തൃശൂർ സ്വദേശി ശ്യാം മോഹന്‍ സിയും അർഹനായി.

ഹൈടെക് കർഷകനുള്ള അവാർഡ് തിരുവനന്തപുരം സ്വദേശി ശ്രദ്ധ ശരത് പാട്ടിലിനും ലഭിച്ചു. ഏറ്റവും മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർഥിനിക്കുള്ള കർഷകതിലകം അവാർഡ് തൃശൂർ അടിച്ചിരി സ്വദേശി എയ്‌സിൽ കൊച്ചുമോനും ഏറ്റവും മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർഥിയ്‌ക്കുള്ള കർഷകപ്രതിഭ അവാർഡ് ആലപ്പുഴ സ്വദേശി അർജുൻ അശോകനും ലഭിച്ചു. മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പുരസ്‌കാരം പാലക്കാട് സ്വദേശി അരുൺകുമാറും സ്വന്തമായി ആധുനിക കൃഷി രീതികളും ശാസ്ത്രീയതകളും അവലംബിച്ചു കൃഷി ചെയ്യുന്ന കോളജ് വിദ്യാർഥികൾക്കുള്ള മികച്ച കലാലയ കർഷക പ്രതിഭ അവാർഡ് എറണാകുളം സ്വദേശി റോഷൻ പോളും സ്വന്തമാക്കി.

മറ്റു പ്രധാന അവാർഡുകൾ: മികച്ച കൃഷിഭവൻ ഉള്ള ബി വി രാഘവൻ മെമ്മോറിയൽ അവാർഡ് ആലത്തൂർ കൃഷിഭവൻ പാലക്കാടിന് ലഭിച്ചു. കല്യാശ്ശേരി മണ്ഡലം, കണ്ണൂർ എന്നീ നിയോജകമണ്ഡലങ്ങള്‍ ഏറ്റവും മികച്ച ജൈവകൃഷി നടത്തുന്ന മണ്ഡലമായി തിരഞ്ഞെടുത്തു. മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസിയൂര് - പൂപ്പാറ കോളനി, പറമ്പിക്കുളം, മുതലമട, പാലക്കാട്, വഞ്ചിവയൽ ആദിവാസി ഊര് വണ്ടിപ്പെരിയാർ ഇടുക്കി.

ഏറ്റവും മികച്ച തെങ്ങ് കർഷകനുള്ള അവാര്‍ഡിന് പാലക്കാട് സ്വദേശി രഘുനാഥൻ പി എരുത്തേമ്പത് അര്‍ഹനായി. കോഴിക്കോട് സ്വദേശി ഫ്രാന്‍സിസ് കെ ടി മികച്ച ജൈവ കർഷക അവാര്‍ഡിന് അര്‍ഹനായി.

ഓണത്തിന് പച്ചക്കറി പ്രതിസന്ധി പ്രശ്‌നമാവില്ലെന്ന് മന്ത്രി: അതേസമയം, ഓണത്തിന് പച്ചക്കറി വിപണിയിൽ സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമാവില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അറിയിച്ചിരുന്നു. മുൻ വർഷങ്ങളിലേത് പോലെ ഓണച്ചന്തകൾ ഈ വർഷവും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹോർട്ടികോർപ്, കൃഷി ഭവൻ, ഇക്കോ ഷോപ്പ് എന്നിവ കേന്ദ്രീകരിച്ച് ചന്തകൾ പ്രവർത്തിക്കും.

ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഏതാനും പച്ചക്കറികൾ എത്തിക്കേണ്ടതുണ്ട്. ഉരുളക്കിഴങ്ങ്, സവാള പോലുള്ളവ ഇവിടെ ഉത്‌പാദിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.

Last Updated :Aug 10, 2023, 6:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.